- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് ഒന്നിന്
ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് ഒന്നിന് ഞായറാഴ്ച നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷയ്ക്ക് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ പ്രാർത്ഥനാപൂർവ്വം നേർക്കാഴ്ചകളുമായി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. ബിജു എം പാറേക്കാട്ടിൽ, സഹവികാരി ഫാ. ജിനോ ജോസഫ് എന്നിവർ അറിയിച്ചു.ഞായറാഴ്ച രാവിലെ 9.15 കൊടിയേറ്റ്, 9.30 ന് പ്രഭാതപ്രാർത്ഥന, 10.15 ന് വിശുദ്ധ കുർബ്ബാനയും പെരുന്നാൾ ശുശ്രൂഷയും തുടർന്ന് നേർച്ച ഭക്ഷണം, ലേലം. ഉച്ചയ്ക്ക് 2 മണിക്ക് ആശീർവാദം അതിനുശേഷം 2.30 ന് കൊടിയിറക്ക്. ലേല വസ്തുക്കൾ നേർച്ചയായി കൊണ്ടുവരാൻ താൽപര്യപ്പെടുന്ന കുടുംബാംഗങ്ങൾ വിശുദ്ധ കുർബ്ബാനയ്ക്ക് മുമ്പായി അവ പള്ളിക്കാര്യത്തിൽ ഏൽപ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സജിമോൻ കൂവപ്പള്ളിൽ, മോബി പുലിക്കോട്ടിൽ
ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് ഒന്നിന് ഞായറാഴ്ച നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷയ്ക്ക് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും.
പെരുന്നാൾ ശുശ്രൂഷകളിൽ പ്രാർത്ഥനാപൂർവ്വം നേർക്കാഴ്ചകളുമായി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർതൃനാമത്തിൽ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. ബിജു എം പാറേക്കാട്ടിൽ, സഹവികാരി ഫാ. ജിനോ ജോസഫ് എന്നിവർ അറിയിച്ചു.
ഞായറാഴ്ച രാവിലെ 9.15 കൊടിയേറ്റ്, 9.30 ന് പ്രഭാതപ്രാർത്ഥന, 10.15 ന് വിശുദ്ധ കുർബ്ബാനയും പെരുന്നാൾ ശുശ്രൂഷയും തുടർന്ന് നേർച്ച ഭക്ഷണം, ലേലം. ഉച്ചയ്ക്ക് 2 മണിക്ക് ആശീർവാദം അതിനുശേഷം 2.30 ന് കൊടിയിറക്ക്.
ലേല വസ്തുക്കൾ നേർച്ചയായി കൊണ്ടുവരാൻ താൽപര്യപ്പെടുന്ന കുടുംബാംഗങ്ങൾ വിശുദ്ധ കുർബ്ബാനയ്ക്ക് മുമ്പായി അവ പള്ളിക്കാര്യത്തിൽ ഏൽപ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
സജിമോൻ കൂവപ്പള്ളിൽ, മോബി പുലിക്കോട്ടിൽ, ബിനു വർഗീസ്, ജോജൻ പി ഏലിയാസ്, രജീഷ് സി ജോസഫ്, സാം കുര്യാക്കോസ്, ബിജു പി ചാക്കോ എന്നിവരാണ് പെരുന്നാൾ ഏറ്റുകഴിക്കുന്നവർ.
പള്ളിയുടെ വിലാസം: Arran Quay, Smithfeild, Dublin