ന്യൂജേഴ്‌സി: വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ഇടവകയുടെ (829 Windsor Rd. Teaneck, NJ 07666) ഈ വർഷത്തെ പെരുന്നാളും ഇടവക കൺവൻഷനും മെയ്‌ ഏഴ്, എട്ട് (ശനി, ഞായർ) തീയതികളിൽ നടക്കും.

ഏഴിനു (ശനി) വൈകുന്നേരം ആറിന് ആരംഭിക്കുന്ന സന്ധ്യാ നമസ്‌കാരത്തെ തുടർന്നു പള്ളിയുടെ ക്വയർ സംഘം ഗാനങ്ങളാലപിക്കും. മാർ തേവോദോസിയോസ് സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നൽകും. ഏഴു മുതൽ 7.15 വരെ മെത്രാപ്പൊലീത്തായും തുടർന്നു 8.15 വരെ ഫാ. രഞ്ചു കോശി (അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറി) നടത്തുന്ന വചന പ്രഘോഷണവും 8.15നു മധ്യസ്ഥപ്രാർത്ഥനയും തുടർന്നു നേർച്ചവിളമ്പും നടക്കും.

എട്ടിനു (ഞായർ) രാവിലെ ഒമ്പതിനു പ്രഭാതനമസ്‌കാരവും 10നു മാത്യൂസ് മാർ തേവോദോസിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു മധ്യസ്ഥപ്രാർത്ഥന, റാസ തുടർന്നു 12നു വാഴ്‌വ്, നേർച്ചവിളമ്പ്, ഭക്ഷണം എന്നിവ നടക്കും.

പതിനഞ്ചാമതു പെരുന്നാളിന്റെയും കൺവൻഷന്റേയും കൺവീനറായി സ്റ്റാൻലി തോമസിനേയും ജോ. കൺവീനറായി അനീഷ് മാത്യു, ബിനി മെറിൻ വർഗീസ്, സെക്രട്ടറി തോമസ് ഏബ്രഹാമും ട്രസ്റ്റി ഫിലിപ്പ് മാരേട്ടും മറ്റു കമ്മിറ്റി അംഗങ്ങളും പ്രവർത്തിക്കുന്നു.

ഇടവക കൺവൻഷനിലും പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ സഭാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ബാബു വർഗീസും മറ്റു ഇടവകാംഗങ്ങളും അറിയിച്ചു.

വിവരങ്ങൾക്ക്: ട്രസ്റ്റി 973 715 4205, സെക്രട്ടറി 201 245 0352, കൺവീനർ: 201 925 7157. ജോ. കൺവീനർ: 732 501 0793, 201 565 5201