- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്കലഹോമ സെന്റ് ജോർജ് ചർച്ചിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ എട്ടു മുതൽ പത്തു വരെ
ബെഥനി, ഒക്കലഹോമ : സെന്റ് ജോർജ് സിറിയാക്ക് ഓർത്തഡോക്‌സ് ചർച്ചിൽ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത യെൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും, വർഗീസ് പോൾ അച്ചൻ, വികാരി പ്രദോഷ് മാത്യു അച്ചൻ, ബാബു അച്ചൻ എന്നീവരുടെ സ
ബെഥനി, ഒക്കലഹോമ : സെന്റ് ജോർജ് സിറിയാക്ക് ഓർത്തഡോക്‌സ് ചർച്ചിൽ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത യെൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും, വർഗീസ് പോൾ അച്ചൻ, വികാരി പ്രദോഷ് മാത്യു അച്ചൻ, ബാബു അച്ചൻ എന്നീവരുടെ സഹകാർമികത്വത്തിലും, എല്ലാ വിശ്വാസികളുടേയും സഹകരണത്തിലും നടത്തപ്പെടുന്നു. പെരൂന്നാളിനു മുന്നോടിയായി മെയ് 3 -നു ഞാറാഴ്ച വികാരി ഫാ. വികാരി പ്രദോഷ് മാത്യു കൊടിയേറ്റി.
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30നു സന്ധ്യാ പ്രാർത്ഥനക്കു ശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ വർഗീസ് പോൾ അച്ചൻ ഗൊസ്‌പെൽ മെസ്സേജ് നല്കുന്നതായിരിക്കും. തീത്തൊസ് തിരൂമേനിയുടെ കാർമ്മികത്വത്തിൽ ഞായറാഴച്ച 9:15നു മൂന്നിന്മേൽ കുർബാനയും ഉച്ചയ്ക്ക് 12:00 നു റാസയും അതിനുശേഷം നേർച്ചവിളമ്പും ഉണ്ടായിരിക്കും.