ബെഥനി,  ഒക്കലഹോമ: സെന്റ് ജോർജ് സിറിയക്ക് ഓർത്തഡോക്‌സ്  ചർച്ചിൽ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ  മെയ് 8 വെള്ളി, 9 ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30 നു സന്ധ്യാ പ്രാർത്ഥനക്കു ശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ വർഗീസ് പോൾ അച്ചന്റെ വചന പ്രഭാഷണത്തോടും, മെയ് 10 ഞാറാഴ്ച വി. മൂന്നിന്മേൽ കുർബാന അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ യെൽദൊ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും, ബഹുമാനപ്പെട്ട വൈദീകരായ വർഗീസ് പോൾ അച്ചൻ, വികാരി പ്രദോഷ് മാത്യു അച്ചൻ എന്നീവരുടെ സഹകാർമികത്വത്തിലും, എല്ലാ വിശ്വാസികളുടേയും സഹകരണത്തിലും നടത്തപെട്ടു. വി. കുർബാനക്കു ശേഷം നടത്തിയ റാസയിലും നേർച്ചവിളമ്പിലും ധാരാളം വിശ്വാസികൾ പങ്കെടുത്തു.