ലങ്കര ഓർത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട പോർട്‌സ്മൗത്ത് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ പെരുന്നാൾ12, 13 തീയതികളിൽ കൊണ്ടാടുന്നു. 12ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് ഇടവക വികാരി റവ. ഫാ: അനൂപ് എബ്രഹാം അച്ചന്റെ നേതൃത്വത്തിൽ പെരുന്നാളിന് കൊടിയേറും.

അതിനു ശേഷം സന്ധ്യാ നമസ്‌കാരം. ഗാനശുശ്രൂഷ, അനുഗ്രഹ പ്രഭാഷണം എന്നിവ നടത്തപ്പെടുന്നു. 13 ാം തീയതി ശനിയാഴ്ച രാവിലെ 8. 30 ന് പ്രഭാത നമസ്‌കാരവും തുടർന്ന് മാത്യൂസ്‌കുര്യാക്കോസ് (റ്റിജു) അച്ചന്റെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി അനൂപ് എബ്രഹാം അച്ചന്റെ സഹകാർമ്മികത്വത്തിലും വി. കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.

വി. കുർബ്ബാനയ്ക്ക് ശേഷം പൊൻകുരിശ് വഹിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ റാസയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഛായാ ചിത്രം അലങ്കരിച്ച രഥം ഫാസയുടെ മുന്നിലായി നീങ്ങും. തുടർന്ന് ശുഭ്രവസ്ത്രധാരികളായ കുട്ടികൾ ബാൻഡ്‌മേളം, കൊടികൾ മുത്തുകുടകൾ ഏന്തി വിശ്വാസികൾ അതിനു പിന്നാലെ ശുശ്രൂഷകർ വൈദികർ എന്നീ ക്രമത്തിൽ ദേവാലയത്തിനു ചുറ്റിയുള്ള റാസ നമ്മുടെ വളർന്നു വരുന്ന് തലമുറയ്ക്ക് പരിശുദ്ധ സഭയുടെ വിശ്വാസ പാരമ്പര്യം എന്താണ് എന്ന് കാട്ടികൊടുക്കുവാൻ തക്കവണ്ണമുള്ള വിധത്തിൽ ആകുന്നു പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ ശരണപ്പെട്ടു കൊണ്ടും ക്രമീകരിച്ചു വരുന്നത്. റാസക്കു ശേഷം ആശിർവാദവും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം എല്ലാവരുടെയും സഹകരണത്തോടെ ആദ്യഫലലേലം നടത്തപ്പെടുന്നതാണ്. പെരുന്നാൾ ശുശ്രൂഷകൾ 2. 30 ന് കൊടിയിറക്കത്തോടെ പര്യവസാനിക്കുന്നതാണ്. വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൽ വിശ്വാസികൾ ഭക്ത്യാദരവോടെ വന്ന് സംബന്ധിച്ച് വിശുദ്ധ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

റവ. ഫാ: അനൂപ് എബ്രഹാം (വികാരി) - 07454190013, സുനിൽ ചാക്കോ (ട്രസ്റ്റി) - 07710618432, സിനോഷ് തോമസ് ബാബു (സെക്രട്ടറി) - 07903094545

പള്ളിയുടെ വിലാസം

 Holy Trinity Church Trinity Green Gospotr PO 12 1 HL