ന്യൂയോർക്ക്:  1684-ൽ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദേദ് മ്ശിഹ പാത്രിയർക്കീസ് ബാവയുടെ കൽപ്പനയനുസരിച്ച്, ഇറാഖിൽ മൂസലിനു സമീപം കർക്കേശ് എന്ന സ്ഥലത്തുനിന്നും 92 വയസുകാരനായ ആബൂൻ മോർ ബസേലിയോസ് യൽദോ കാതോലിക്കാ ബാവ, മലങ്കര മക്കളെ ആത്മീയ അനാഥത്വത്തിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടി, മോർ മത്തായിയുടെ ദയറായിൽ നിന്നും ഇറങ്ങിതിരിച്ചു, 1685 സെപ്റ്റംബർ 21ന് കോതമംഗലത്ത് എത്തിച്ചേർന്ന ബാവാ ആ വർഷം തന്നെ ഒക്ടോബർ 2നു കാലം ചെയ്തു.

പുണ്യശ്ശോകനായ യൽദോ മോർ ബസേലിയോസ് ബാവായുടെ പെരുന്നാൾ ഷിക്കാഗോ സെന്റ് ജോർജ് സുറിയാനി പള്ളിയിൽ (ഓക് പാർക്ക്) 1125 1125 N. Humphrey Ave, Oak Park, IL 60302 പതിവനുസരിച്ച് ഈവർഷവും ഒക്ടോബർ 3,4 (ശനി, ഞായർ) തീയതികളിൽ വികാരി ലിജു പോൾ അച്ചന്റെ നേതൃത്വത്തിലും സഹോദരി ഇടവകകളിലെ വൈദികരുടേയും, വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

 27-ന് വിശുദ്ധ കുർബാനാനന്തരം കൊടിയേറ്റോടുകൂടി പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. ഒക്ടോബര് ‍3നു വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയും, തുടർന്ന് സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളി വികാരി തോമസ് മേപ്പുറത്ത് നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ട ായിരിക്കും. നാലാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും, 10 മണിക്ക് റവ.ഫാ. മാത്യു കുരുത്തലയ്ക്കൽ, റവ.ഫാ. ലിജു പോൾ, റവ.ഫാ. മാർട്ടിൻ വടക്കേടത്ത് എന്നീ വൈദീക ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ആരംഭിക്കും. വിശുദ്ധ കുർബാനാനന്തരം പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും പിന്നീട് കൊടിയിറക്കത്തോടെ പെരുന്നാൾ പര്യവസാനിക്കും.

വൈസ് പ്രസിഡന്റ് രാജൻ തോമസ്, സെക്രട്ടറി റെജിമോൻ ജേക്കബ്, ട്രഷറർ മാമ്മൻ കുരുവിള എന്നിവർ പെരുന്നാളിനു നേതൃത്വം നൽകും. ബാബു വെട്ടിക്കാട്ട്, റെജിമോൻ ജേക്കബ് എന്നീ ഇടവകാംഗങ്ങളും കുടുംബങ്ങളുമാണ് ഈവർഷം പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. റെജിമോൻ ജേക്കബ് (സെക്രട്ടറി) അറിയിച്ചതാണിത്.