- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പികുടിക്കാൻ കയറിയവന്റെ കഴുത്ത് ഇങ്ങനെ അറുക്കാമോ? കോഴഞ്ചേരി സെന്റ് ജോർജ് ബേക്കറിയിൽ ഒരു കാപ്പിക്ക് 50 രൂപ! പാനീയം അതിവിശിഷ്ടമായി തയ്യാറാക്കിയതെന്ന് ഉടമ: പത്തനംതിട്ട തോംസൺ ബേക്കറിയിലും എവർഗ്രീൻ കോണ്ടിനെന്റലിലും പൊറോട്ട 15 രൂപ: തട്ടുകടക്കാരുടെ പോക്കറ്റിൽ കൈയിട്ട് ഭക്ഷ്യവകുപ്പ് വിലസുമ്പോൾ കീശ കീറുന്നത് അയ്യപ്പന്മാർക്ക്; കളക്ടറുടെ വില പട്ടികയ്ക്ക് പത്തനംതിട്ടയിൽ പുല്ലുവില
പത്തനംതിട്ട: കോഴഞ്ചേരിയിലെ സെന്റ് ജോർജ് ബേക്കറിയിൽ കയറി ഒരു കാപ്പി കുടിച്ച യുവാവ് ബിൽ കണ്ട് ബോധം കെട്ടു. ഒരു കാപ്പിക്ക് 50 രൂപ. സമനില വീണ്ടെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇത് വെറും കാപ്പിയല്ല, സ്പെഷ്യലാണെന്ന് മറുപടി. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഉടമ സൈബർ ഗുണ്ടകളെയും നിയോഗിച്ചു. പത്തനംതിട്ടയിൽ തോംസൺ ബേക്കറിയിലും എവർഗ്രീൻ കോണ്ടിനെന്റലിലും ഒരു പൊറോട്ടയ്ക്ക് 15 രൂപയാണ്. ശബരിമല തീർത്ഥാടനം പ്രമാണിച്ച് ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിച്ച് കലക്ടർ പട്ടിക പുറത്ത് ഇറക്കിയിട്ടുണ്ട്. ഇത് ഭിത്തിക്ക് തേച്ചു വച്ചിട്ടാണ് സ്പെഷ്യൽ, ജിഎസ്ടി എന്നീ പേരുകൾ പറഞ്ഞ് കൊള്ളയടിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന എന്നു പറഞ്ഞ് ഇവിടെയെങ്ങും കയറാറില്ല. പകരം, തട്ടുകടക്കാരന്റെ പോക്കറ്റിൽ കൈയിട്ടു വാരുകയാണ്. ജില്ലാ ഭരണ കൂടവും വിവിധ സർക്കാർ വകുപ്പുകളും വില നിയന്ത്രണത്തിന് നടപടികൾ എടുക്കുമ്പോഴും ഇതിലൊന്നും കുലുങ്ങാതെയാണ് കോഴഞ്ചേരിയിലെ സെന്റ് ജോർജ് ബേക്കറി കൊള്ളയടിക്കുന്നത്. പ്രത്യേകതരം പാലിൽ ഏലയ്ക്കയും മറ്റ് രുചികരമായ വസ്
പത്തനംതിട്ട: കോഴഞ്ചേരിയിലെ സെന്റ് ജോർജ് ബേക്കറിയിൽ കയറി ഒരു കാപ്പി കുടിച്ച യുവാവ് ബിൽ കണ്ട് ബോധം കെട്ടു. ഒരു കാപ്പിക്ക് 50 രൂപ. സമനില വീണ്ടെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇത് വെറും കാപ്പിയല്ല, സ്പെഷ്യലാണെന്ന് മറുപടി. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഉടമ സൈബർ ഗുണ്ടകളെയും നിയോഗിച്ചു. പത്തനംതിട്ടയിൽ തോംസൺ ബേക്കറിയിലും എവർഗ്രീൻ കോണ്ടിനെന്റലിലും ഒരു പൊറോട്ടയ്ക്ക് 15 രൂപയാണ്. ശബരിമല തീർത്ഥാടനം പ്രമാണിച്ച് ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിച്ച് കലക്ടർ പട്ടിക പുറത്ത് ഇറക്കിയിട്ടുണ്ട്.
ഇത് ഭിത്തിക്ക് തേച്ചു വച്ചിട്ടാണ് സ്പെഷ്യൽ, ജിഎസ്ടി എന്നീ പേരുകൾ പറഞ്ഞ് കൊള്ളയടിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന എന്നു പറഞ്ഞ് ഇവിടെയെങ്ങും കയറാറില്ല. പകരം, തട്ടുകടക്കാരന്റെ പോക്കറ്റിൽ കൈയിട്ടു വാരുകയാണ്. ജില്ലാ ഭരണ കൂടവും വിവിധ സർക്കാർ വകുപ്പുകളും വില നിയന്ത്രണത്തിന് നടപടികൾ എടുക്കുമ്പോഴും ഇതിലൊന്നും കുലുങ്ങാതെയാണ് കോഴഞ്ചേരിയിലെ സെന്റ് ജോർജ് ബേക്കറി കൊള്ളയടിക്കുന്നത്. പ്രത്യേകതരം പാലിൽ ഏലയ്ക്കയും മറ്റ് രുചികരമായ വസ്തുക്കളും ചേർത്ത് എടുക്കുന്ന കാപ്പിക്ക് 50 രൂപ കുറവാണെന്നാണ് ഉടമയുടെ പക്ഷം.
ഇതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചതോടെ അവരെ നേരിടാൻ സൈബർ ഗുണ്ടകളെ നിയോഗിച്ചിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന്റെ ഉടമയെ കാപ്പിക്കട ഉടമ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ശബരിമല ഉത്സവ കാലത്തു ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും അളവും തൂക്കവും വിലയും തീരുമാനിച്ചിട്ടുണ്ട്. കോഴഞ്ചേരിയിൽ ഒരു കപ്പ് കാപ്പിക്ക് 50 ആണെങ്കിൽ ഒപ്പമുള്ള ലഘു ഭക്ഷണത്തിനും വില ഒട്ടും കുറവല്ല. വില രേഖപ്പെടുത്തിയബോർഡുകൾ പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവും ഇവിടെ കാറ്റിൽ പരത്തിയിരിക്കുകയാണ്. സ്റ്റാർ പദവിയുള്ള ഹോട്ടലുകളെക്കാൾ ഉയർന്ന നിരക്കാണ് സെന്റ് ജോർജ് ബേക്കറിയിൽ നിന്നും ഈടാക്കിയത്.
അതേസമയം അമിത വില ഈടാക്കിയ പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകൾക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നഗരത്തിലെ 12 ഹോട്ടലുകൾ, ഏഴ് ബേക്കറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകൾക്കെതിരെയാണ് നടപടി എടുത്തത്. മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടൽ ആനന്ദഭവൻ, കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ഹോട്ടൽ ആര്യാസ്, നഗരസഭാ ബസ് ടെർമിനലിന് എതിർവശത്തുള്ള ഹോട്ടൽ തനിമ, ഒരു തട്ടകട എന്നിവയ്ക്ക് എതിരേയാണ് അമിത വില ഈടാക്കിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് നടപടിക്ക് ശിപാർശ ജില്ലാ കലക്ടർക്ക് കൈമാറിയതെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്ന ഒരു ബേക്കറിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരുന്ന പായ്ക്കറ്റ് പാലുകൾ ചില ബേക്കറികളിൽ നിന്ന് കണ്ടെത്തുകയും ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ അവ നശിപ്പിക്കുകയും ചെയ്തു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യസാധനങ്ങൾക്ക് ജില്ലാ കലക്ടർ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വില നിശ്ചയിച്ച് നൽകിയിരുന്നു. ഇതിനെ മറികടന്ന് ജില്ലയിലെ കുടുംബശ്രീ കഫേകൾ ഉൾപ്പടെ വില ഈടാക്കുന്നതായി വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംയുക്്ത പരിശോധന നടത്തിയത്.
എന്നാൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാധാരണ നിലയിൽ വില നിയന്ത്രിക്കുന്നതിനോ, അളവു സംബന്ധിച്ച് കർശന നിർദ്ദേശം നൽകുന്നതിനോ നിലവിലുള്ള നിയമങ്ങൾ അനുശാസിക്കുന്നില്ലെന്ന് ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ ഓഫീസ് പ്രതികരിച്ചു.