ഫിലാഡൽഫിയ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്ഒക്ടോബർ 1ന് നടത്തുന്ന കൊയ്ത്തു മഹോത്സവത്തോടനുബന്ധിച്ചു ന്യൂയോർക്ക്ഷാരോൺ വോയ്‌സിന്റെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ബെൻ ശാലോം എസ്.ജി.എം.ഒ.സിയിൽ ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മണിമുതൽ കൊയ്ത്തു മഹോത്സവം ആരംഭിക്കും. തുടർന്ന് 2 മണിക്ക്ന്യൂയോർക്കിലെ ഷാജു പീറ്റർ, സാറാ പീറ്റർ എന്നീ അനുഗ്രഹീത ഗായകർപങ്കെടുക്കുന്ന ലൈവ് ഓർകസ്ട്രയുടെ അകമ്പടിയോടെ സംഗീത സായാഹ്നവുംഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊയ്ത്തുത്സവത്തിൽ
കേരളത്തിന്റെ തനതായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾകൊള്ളുന്ന ഫുഡ്ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുത്തു വൻവിജയമാക്കണമെന്ന്   വികാരി. റവ.ഫാ.ഷിബു വേണാട് മത്തായി, അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് 215 639 4132 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.