- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജയിംസ് മാർത്തോമാ പാഴ്സനേജ് കൂദാശ ചെയ്തു
ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പുതുതായി പണിപൂർത്തിയാക്കിയ പാഴ്‌സണേജ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമനസ്സുകൊണ്ട് ഫെബ്രുവരി 27-ന് വെള്ളിയാഴ്ച വൈകുന്നേരം കൂദാശ ചെയ്തു. ചുരുങ്ങിയ കാലയളവിൽ മനോഹരമായി പാഴ്‌സണേജ് നിർമ്മിച്ച ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്ര
ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പുതുതായി പണിപൂർത്തിയാക്കിയ പാഴ്‌സണേജ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമനസ്സുകൊണ്ട് ഫെബ്രുവരി 27-ന് വെള്ളിയാഴ്ച വൈകുന്നേരം കൂദാശ ചെയ്തു.
ചുരുങ്ങിയ കാലയളവിൽ മനോഹരമായി പാഴ്‌സണേജ് നിർമ്മിച്ച ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമത്തെ ഭദ്രാസനാധിപൻ അഭിനന്ദിച്ചു. ഭദ്രാസന സെക്രട്ടറി ബിനോയി തോമസ് അച്ചൻ, ബഥനി ഇടവക വികാരി വൈ. ജോർജ് അച്ചൻ, ഹഡ്‌സൺവാലി സി.എസ്.ഐ ഇടവക വികാരി റോബിൻ പോൾ അച്ചൻ, എം.എസ് ഈപ്പൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക ട്രസ്റ്റി സുബിൻ അലക്‌സാണ്ടർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വികാരി റവ. ജോ ജോൺ അച്ചൻ സ്വാഗതവും മോൻസി ഡാനിയേൽ കൃതജ്ഞതയും അർപ്പിച്ചു. സമീപ ഇടവകകളിലെ അച്ചന്മാർ ഈ കർമ്മത്തിൽ പങ്കുകൊണ്ടു.
Next Story