ദോഹ: സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭക്ത സംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാർഷികം നട ത്തി. പാട്രിയാർക്ക് ഇഗ്നേഷ്യസ് സാഖാ മെമോറിയൽ പാരിഷ് ഹാളിൽ ചേർന്ന പൊതു സമ്മേളനം വികാരി ഫാ. ഏലിയാസ് ടി. പോൾ ഉദ്ഘാടനം ചെയ്തു.

വിവിധ കുടുംബ യൂണിറ്റുകളുടെയും സൺഡേ സ്‌കൂൾ, യൂത്ത് അസ്സോസിയേഷൻ, മെർ ത്ത് മറിയം വനിതാ സമാജം തുടങ്ങിയവയുടെയും അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരി പ്പി ച്ചു.

വിവിധ മെറിറ്റ് അവാർഡുകൾ ഫാ. ഏലിയാസ് ടി. പോൾ വിതരണം ചെയ്തു. മിന്നു സാജു, ഹന്ന സണ്ണി, മേഴ്‌സി തോമസ്, ബെന്നി വർഗ്ഗീസ്, ബിനു പീറ്റർ എന്നിവർ സംസാരി ച്ചു. പള്ളി ട്രസ്റ്റി അനീഷ് ചാക്കോ, സെക്രട്ടറി ജീ3 പോൾ, സൺഡേ സ്‌കൂൾ ഹെഡ്‌മാസ്റ്റർ റോയ് പോൾ, ഏലിയാസ് സഖറിയ, അനീഷ് സ്‌കറിയ തുടങ്ങിയവർ നേതൃത്വം നല്കി.