ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ സാർവത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ 19 ശനിയാഴ്ച കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന ദിവ്യബലിയർപ്പണം. ദിവ്യബലിക്ക് ശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാൾ നേർച്ച എന്നീ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.

വിശുദ്ധ യൗസേപ്പിതാവിനോടുള വണക്ക മാസം ആചരിക്കുന്ന ഈ പ്രാർത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും പ്രർത്ഥനാപൂർവകമായ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു . വിശുദ്ധ കുർബാന മദ്ധ്യേ .ഫാ. ജോസഫ് വെള്ളനാൽ OCD തിരുനാൾ സന്ദേശം നൽകുന്നതാണ്