ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാൾ മാർച്ച് 22 (ഞായർ) ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളി അറിയിച്ചു. ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ള 40ഓളം കുടുംബങ്ങൾ ഒന്നിച്ചുചേർന്നാണ് ഈ തിരുനാൾ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോർഡിനേറ്റർ ജോസഫ് ആന്റണി പറഞ്ഞു. ഞായറാഴ്ച  രാവിലെ 11.30ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് വികാരി ഫാ. തോമസ് കടുകപ്പള്ളി മുഖ്യകാർമികത്വം വഹിക്കും. സമീപ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരും വിശുദ്ധ ദിവ്യബലിയിൽ പങ്കെടുക്കും. ദിവ്യബലിക്കുശേഷം നേർച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധന്റെ മധ്യസ്ഥ തിരുനാൾ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോൾ, ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതൽ തീക്ഷണതയുള്ളവരാകുവാൻ തിരുനാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങളിൽ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ട്രസ്റ്റിമാരായ ടോം പെരുമ്പായിൽ, തോമസ് ചെറിയാൻ പടവിൽ, മേരീദാസൻ തോമസ്, മിനേഷ് ജോസഫ് എന്നിവർ എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. വെബ് : www.stthomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.