- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ബാസാർ സെന്റ് ജോസഫ് സീറോ മലബാർ ചർച്ചിൽ പിക്‌നിക്ക് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ബാസാർ വിവിധ പരിപാടികളോടെ പിക്‌നിക്ക് സംഘടിപ്പിച്ചു. ഒക്‌ടോബർ 18നു (ഞായർ) രാവിലെ ഒമ്പതിനു വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ പൊതുപരിപാടികൾ ഉദ്ഘാടനം ചെയ്തു.പിക്‌നിക്കിനോടനുബന്ധിച്ചു നടത്തിയ പാചകപരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. കപ്പിൾ ഡാൻസ്, സിംഗിൾ സോംഗ്, മോണോആക്ട
ഹൂസ്റ്റൺ: സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ബാസാർ വിവിധ പരിപാടികളോടെ പിക്‌നിക്ക് സംഘടിപ്പിച്ചു. ഒക്‌ടോബർ 18നു (ഞായർ) രാവിലെ ഒമ്പതിനു വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ പൊതുപരിപാടികൾ ഉദ്ഘാടനം ചെയ്തു.
പിക്‌നിക്കിനോടനുബന്ധിച്ചു നടത്തിയ പാചകപരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. കപ്പിൾ ഡാൻസ്, സിംഗിൾ സോംഗ്, മോണോആക്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
1500ഓളം പേർ പങ്കെടുത്ത പരിപാടിയുടെ വിജയത്തിനായി വികാരിയച്ചന്റെയും സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റിക്കാരും വോളന്റിയർമാരും ഭക്തസംഘടനകളും പാരിഷ് കൗൺസിൽ അംഗങ്ങളും കൈക്കാരന്മാരും പ്രവർത്തിച്ചു. ഫുഡ് സ്റ്റാളും തട്ടുകടയും കലാപരിപാടിക്കു മാറ്റു കൂട്ടി. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ നന്ദി പറഞ്ഞു.
Next Story



