ഷിക്കാഗോ: ക്രിസ്തുശിഷ്യനും, അത്ഭുതപ്രവർത്തികളുടെ മദ്ധ്യസ്ഥനുമായ വി. യൂദാശ്ശീഹായുടെ തിരുനാൾ ആഘോഷം ഒക്‌ടോബർ 30-നു സീറോ മലബാർ കത്തീഡ്രലിൽ ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി പത്തുദിവസത്തെ നൊവേനയും പ്രാർത്ഥനകളും 21-നു വെള്ളിയാഴ്ച ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലെ രാവിലത്തെ കുർബാനയ്ക്കുശേഷവും, ഇടദിവസങ്ങളിൽ വൈകിട്ട് 7 മണിക്കുള്ള കുർബാനയോട് അനുബന്ധിച്ചുമാകും പ്രാർത്ഥനകൾ. ഇതോടൊപ്പം കൊന്തനമസ്‌കാരവും ഉണ്ടായിരിക്കും.

ഒക്‌ടോബർ 30-നു ഞായറാഴ്ച 11 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും, പ്രദക്ഷിണവും, പ്രാർത്ഥനകളും നടക്കും. നൊവേന പ്രാർത്ഥനകളിലും, തിരുനാൾ ആഘോഷത്തിലും വന്നുചേർന്ന് അനുഗ്രഹം പ്രാപിക്കുന്നതിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ. ജയിംസ് ജോസഫും അറിയിച്ചു. ഇടവകയിലെ കുടുംബങ്ങളാണ് തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. ബീന വള്ളിക്കളം അറിയിച്ചതാണിത്.