ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ സോമർസെറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഫൊറോനായും, തിരുശേഷിപ്പ് വണക്കവും, തിരുനാളും 25 മുതൽ നവംബർ രണ്ടുവരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ നവംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ നടക്കുന്നതാണ്.

2013 ഒക്‌ടോബർ 17-നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. ഓസ്‌ട്രേലിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച്ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോൺ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർസെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, 25 മുതൽ രണ്ടാം തീയതി വരെ നടക്കുന്ന വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും ട്രസ്റ്റിമാരും അറിയിച്ചു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകൾ പ്രവർത്തിച്ചുവരുന്നതായി മുഖ്യസംഘാടകരായ ജോജോ ചിറയിൽ, ജയിംസ് പുതുമന എന്നിവർ അറിയിച്ചു.

നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, ജോജോ ചിറയിൽ (കോർഡിനേറ്റർ) 212 810 1093, ജയിംസ് പുതുമന (കോർഡിനേറ്റർ) 732 216 4783. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്. stthomassyronj.org, tinyurl.com/stjudethirunal2014