സൗത്തെന്റ്: വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ സൗത്തെന്റ് സിറോ മലബാർ സെന്ററിൽ ഇന്ന് വൈകിട്ട് ആഘോഷിക്കുന്നു. വൈകിട്ട് അഞ്ചു മണിക്ക് കൊന്ത നമസ്കാരം നടക്കും. കുർബാനയോടെ തിരുന്നാൾ തിരുക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് യൂദാശ്ലീഹായുടെ നൊവേനയും പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കഴിഞ്ഞ ഒരു വർഷമായി എല്ലാ രണ്ടാം ചൊവ്വാഴ്ചയും വിശുദ്ധന്റെ നൊവേനയും എണ്ണ നേർച്ചയും സൗത്തെന്റിലെ സെന്റ്‌. ജോൺ ഫിഷർ ദേവാലയത്തിൽ വച്ച് നടത്തി പോരുന്നതിന്റെ വാർഷികമായാണ് തിരുന്നാൾ ആചരിക്കുന്നത്.എല്ലാ വിശ്വാസികളെയും സൗത്തെന്റിലെ സെന്റ്‌ ജോൺ ഫിഷർ ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാർ സൗത്തെന്റ്  ഇടവക മേലധികാരി ഫാ ജോസ് അന്ത്യാംകുളം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07861373471 എന്ന നമ്പരിൽ ബന്ധപെടുക. 

തിരുനാൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം :

സെന്റ്‌ ജോൺ ഫിഷർ ചർച്ച്

2, മാനേർസ് വേ 

സൗത്തെന്റ് ഓൺ സീ 

എസ്സെക്സ് SS2 6PT