- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കത്തീഡ്രലിൽ യൂദാശ്ശീഹായുടെ തിരുനാളും ജപമാല ആചരണവും
ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാലയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാശ്ശീഹായുടെ തിരുനാളും ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ സംയുക്തമായി ആചരിച്ചു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും കാർമികത്വം വഹിച്ചു. സഹകാർമികരായി കത്തീഡ്രൽ വികാരി
ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാലയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാശ്ശീഹായുടെ തിരുനാളും ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ സംയുക്തമായി ആചരിച്ചു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും കാർമികത്വം വഹിച്ചു. സഹകാർമികരായി കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, രൂപതാ ചാൻസിലർ റവ.ഡോ സെബാസ്റ്റ്യൻ വേത്താനത്ത്, രൂപതാ പ്രൊക്യുറേറ്റർ ഫാ. പോൾ ചാലിശേരി എന്നിവരും ചേർന്നു.
പരിശുദ്ധ ദൈവമാതാവിന്റെ സ്‌നേഹവും സംരക്ഷണവും വി. യൂദാശ്ശീഹാ വഴിയായി അനുഗ്രഹങ്ങളും ഏവർക്കും പ്രാപ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി അങ്ങാടിയത്ത് പിതാവ് പറഞ്ഞു. ജീവൻ സംരക്ഷണ മാസമായി ആചരിക്കുന്ന ഒക്‌ടോബർ മാസത്തിൽ ഏവരേയും ഭരമേൽപിക്കപ്പെട്ടിരിക്കുന്ന ഓരോ ജീവന്റേയും സംരക്ഷണം ഉറപ്പുവരുത്തുവാൻ പിതാവ് ഏവരേയും ആഹ്വാനം ചെയ്തു. തുടർന്ന് ഭക്തിനിർഭരമായ ജപമാല സമർപ്പണവും, വി. യുദാശ്ശീഹായുടെ നൊവേനയും തിരുനാൾ പ്രാർത്ഥനകളും നടന്നു. സ്‌നേഹവിരുന്നോടെ സമാപിച്ച തിരുനാൾ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ ഏതാനും കുടുംബങ്ങൾ ചേർന്നായിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.