ന്യൂജഴ്സി∙ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീ ഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും  23 മുതൽ നവംബർ 1 വരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ നവംബർ 1 ഞായറാഴ്ച രാവിലെ നടത്തപ്പെടും.

2013 ഒക്ടോബർ 17നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രേലിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച്ച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോൺ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർസെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തിൽ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. അമേരിക്കയിൽ തന്നെ ഒന്നോ രണ്ടോ ദേവാലയങ്ങളിൽ മാത്രമാണ് ഈ വിഭാഗത്തിലെ തിരുശേഷിപ്പ് ലഭിച്ചതായി കാണുന്നത്. നാളിതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങൾ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാർത്ഥനകളിലൂടെ അനേകർക്ക് രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികൾ തന്നെ അറിയിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിള്ളി സാക്ഷ്യപ്പെടുത്തുന്നു.

തങ്ങൾക്ക് വിശുദ്ധനിലൂടെ ദൈവത്തിൽ നിന്നു ലഭിച്ച നിരവധിയായ അനുഗ്രങ്ങൾക്ക് നന്ദിയർപ്പിക്കാനും, വിശുദ്ധന്റെ ഈ അനുഗ്രഹത്തെ പ്രഘോഷിക്കാനും, വിവിധ പ്രദേശങ്ങളിൽ നിന്നും ദേവാലയത്തിൽ എത്തുന്നവർക്ക് തിരുശേഷിപ്പ്വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി കൂടുതൽ സൗകര്യം ഉണ്ടാകണമെന്നുള്ള ചിന്തയിൽ ഉരിത്തിഞ്ഞ പുതിയ ചാപ്പൽ എന്ന ചിന്ത ഫ്രണ്ട്സ് ഓഫ് സെന്റ് ജൂഡ്' യഥാർത്യത്തിൽ എത്തിക്കുന്നതിനായി പരിശ്രമിച്ചു വരുന്നു. ഇടവകയിലെ ധാരാളം കുടുംബങ്ങളും മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിശുദ്ധന്റെ ഭക്തരും, ചാപ്പൽ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനായി സഹായ വാഗ്ദാനവുമായി മുന്നോട്ടു വരുന്നുണ്ടെന്നു ഫ്രണ്ട്സ് ഓഫ് സെന്റ് ജൂഡ്' അറിയിച്ചു.

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, 23 മുതൽ നവംബർ 1 വരെ നടക്കുന്ന വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകൾ പ്രവർത്തിച്ചുവരുന്നതായി സംഘാടകരായ ജോജോ ചിറയിൽ, തോമസ് വേങ്ങത്തടം, സെബാസ്റ്റ്യൻ ആന്റണി എന്നിവർ അറിയിക്കുന്നു.

നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 9089061709, ടോം പെരുമ്പായിൽ (ട്രസ്റ്റി) 6463263708, മിനേഷ് ജോസഫ് (ട്രസ്റ്റി) 201978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി) 2019126451, ജോജോ ചിറയിൽ (കോർഡിനേറ്റർ) 2128101093,തോമസ് വേങ്ങത്തടം (കോർഡിനേറ്റർ)7329679333, സെബാസ്റ്റ്യൻ ആന്റണി (കോർഡിനേറ്റർ) 7326903934.