- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് മേരീസ് കത്തീഡ്രൽ ഹൃദയ ശസ്‌ത്രക്രിയാ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായി
മനാമ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്‌ഥാനം പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്‌കുലർ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി നടത്തുന്ന ഹൃദയ ശസ്‌ത്രക്രിയാ പദ്ധതി ‘കൊയ്‌നോണിയ'യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കമായി. മുതിർന്ന ഇടവകാംഗം എ.ഒ. ജോണിൽ നിന്ന് ഒരു കുട്ടിയുടെ ഹൃദയ ശസ്‌ത്രക്രിയയ്ക്കുള്ള തുക

X
മനാമ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്‌ഥാനം പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്‌കുലർ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി നടത്തുന്ന ഹൃദയ ശസ്‌ത്രക്രിയാ പദ്ധതി ‘കൊയ്‌നോണിയ'യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കമായി.
മുതിർന്ന ഇടവകാംഗം എ.ഒ. ജോണിൽ നിന്ന് ഒരു കുട്ടിയുടെ ഹൃദയ ശസ്‌ത്രക്രിയയ്ക്കുള്ള തുക സ്വീകരിച്ചു കത്തീഡ്രൽ സഹ വികാരി ഫാ. എം.ബി ജോർജ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. വികാരി ഫാ. വർഗീസ് യോഹന്നാൻ വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ ട്രസ്‌റ്റി അനോ ജേക്കബ് കച്ചിറ, സെക്രട്ടറി മോൻസി വർഗീസ് കരിപ്പുഴ, പ്രസ്‌ഥാനം വൈസ് പ്രസിഡന്റ് ജോൺ രാജു, സെക്രട്ടറി ക്രിസ്‌റ്റി പി. വർഗീസ്, ട്രഷറർ സജി ചാക്കോ എന്നിവർ പങ്കെടുത്തു. 2008ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 207 കുട്ടികൾക്കു ഹൃദയ ശസ്‌ത്രക്രിയ നടത്തി.
Next Story

