- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളി കൂദാശ ചെയ്തു
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഓൾഡ് ബെത്ത്‌പേജിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളി മാർച്ച് 28-ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് ഇടവകാംഗങ്ങൾക്ക് സമർപ്പിച്ചു. ഭക്തിപുരസരവും അനുഗ്രഹപൂരിതവുമായിരുന്ന ചടങ്ങിന് ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, റോക്ക് വെൽ സെന്റർ സഹായ മെത്രാൻ റവ. ബ
ന്യൂയോർക്ക്: ന്യൂയോർക്കിലെ ഓൾഡ് ബെത്ത്‌പേജിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളി മാർച്ച് 28-ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് ഇടവകാംഗങ്ങൾക്ക് സമർപ്പിച്ചു. ഭക്തിപുരസരവും അനുഗ്രഹപൂരിതവുമായിരുന്ന ചടങ്ങിന് ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, റോക്ക് വെൽ സെന്റർ സഹായ മെത്രാൻ റവ. ബ്രണ്ണൻ എന്നിവർ സഹകാർമികരായിരുന്നു.
കൂദാശാകർമ്മത്തിനുശേഷം കൂടിയ പൊതുസമ്മേളനത്തിൽ വികാരി ഫാ. ലിഗോറി ജോൺസൺ ഫിലിപ്പ്‌സ്, ഫാ. ജോസ് കണ്ടത്തിക്കുടി, ബിഷപ്പ് ബ്രണ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെന്റ് മേരീസ് ഇടവകയിൽ 450-ൽപ്പരം അംഗങ്ങളുണ്ട്.
Next Story