- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് മേരീസിൽ മൂന്നു നോമ്പാചാരണവും പുറത്തു നമസ്കാരവും ഭക്തിപൂർവ്വം ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ജനുവരി 18, 19, 20 തിയ്യതികളിൽ നടന്ന മൂന്നു നോമ്പാചരണവും പുറത്തുനമസ്‌ക്കാരവും വളരെ ഭക്തി നിർഭരമായി. മൂന്നു ദിവസം നീണ്ടുനിന്ന നോമ്പാചരണത്തിന്റെ സമാപന ദിവസമായ ജനുവരി 20-ാം തിയ്യതി വൈകീട്ട് 7മണിക്ക് ഇടവക വികാരി ഫാ.തോമസ് മുളവനാലിന്റെ മുഖ്യ കാർമ്മിക്ത്വത്തിൽ നടന്ന ആഘോഷമായ പാ
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ജനുവരി 18, 19, 20 തിയ്യതികളിൽ നടന്ന മൂന്നു നോമ്പാചരണവും പുറത്തുനമസ്‌ക്കാരവും വളരെ ഭക്തി നിർഭരമായി. മൂന്നു ദിവസം നീണ്ടുനിന്ന നോമ്പാചരണത്തിന്റെ സമാപന ദിവസമായ ജനുവരി 20-ാം തിയ്യതി വൈകീട്ട് 7മണിക്ക് ഇടവക വികാരി ഫാ.തോമസ് മുളവനാലിന്റെ മുഖ്യ കാർമ്മിക്ത്വത്തിൽ നടന്ന ആഘോഷമായ പാട്ടുകുർബാനയെ തുടർന്ന്, മയാമി സെന്റ് ജൂഡ് പള്ളി വികാരിയായ ഫാ.സുനി പടിഞ്ഞാറെക്കരയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പുറത്ത് നമസ്‌ക്കാരം നടത്തപ്പെട്ടത്.
ഷിക്കാഗോ മലങ്കര പള്ളി വികാരി ഫാ.ബാബു മടത്തിപ്പറമ്പിൽ, സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസ് ചിറപ്പുറത്ത് എന്നിവർ സഹകാർമ്മികരുമായിരുന്നു. കടുത്തുരുത്തി വലിയ പള്ളിയിൽ വളരെ പുരാതന കാലം മുതൽ വിശ്വാസപൂർവ്വം നടത്തപ്പെടുന്ന പ്രസിദ്ധമായ പുറത്തു നമസ്‌ക്കാരം നടത്തുവാൻ പ്രസിദ്ധമായ പുറത്തു നമസ്‌ക്കാരം നടത്തുവാൻ മുൻകൈയെടുത്ത് പ്രസുദേന്തിയായി മുന്നോട്ടു വന്നത് ഞാറവേലിൽ ജോസും റ്റെസ്സിയുമാണ്. ഇടദിവസമായിരുന്നിട്ടുപോലും വളരെയധികം ആളുകൾ ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും, പ്രത്യേകം തയ്യാറാക്കിയ കുരിശിന്റെ ചുവട്ടിൽ ചുറ്റുവിളക്ക് കത്തിച്ച് എണ്ണയൊഴിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. മത്തച്ചൻ ചെമ്മാച്ചേൽ, ചർച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, സിസ്‌റ്റേഴ്‌സ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.