- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബാസിൽഡണിൽ ദൈവമാതാവിന്റെ തിരുനാൾ അഞ്ചിനും ആറിനും
ബാസിൽഡൺ: ബാസിൽഡണിലെ ഹോളിട്രിനിറ്റി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ അഞ്ചിനും ആറിനും വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പെരുന്നാൾ ചടങ്ങുകൾ ആറിന് രാത്രി എട്ടിന് സ്‌നേഹവിരുന്നോടു കൂടി സമാപിക്കും. കുർബാനയ്ക്കു പുറമേ മാതാവിനോടുള്ള നൊവേന, ധ്യാനം, പ്രദിക്ഷിണം, കഴുന്നു നേർച്ച, ചെണ്ടമേ
ബാസിൽഡൺ: ബാസിൽഡണിലെ ഹോളിട്രിനിറ്റി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ അഞ്ചിനും ആറിനും വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു.
അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പെരുന്നാൾ ചടങ്ങുകൾ ആറിന് രാത്രി എട്ടിന് സ്‌നേഹവിരുന്നോടു കൂടി സമാപിക്കും. കുർബാനയ്ക്കു പുറമേ മാതാവിനോടുള്ള നൊവേന, ധ്യാനം, പ്രദിക്ഷിണം, കഴുന്നു നേർച്ച, ചെണ്ടമേളം, വിവിധ കലാപരിപാടികൾ തുടങ്ങിയവ തിരുനാളിന് കൊഴുപ്പേകും.
തിരുനാൾ കർമങ്ങൾക്ക് വികാരി ഫാ.ജോസ് അന്ത്യാംകുളം, കമ്മിറ്റി അംഗങ്ങൾ, മതാധ്യാപകർ എന്നിവർ നേതൃത്വം നൽകുന്നു. പ്രാർത്ഥനയോടും ഒരുക്കത്തോടും കൂടി മാതാവിന്റെ തിരുനാളാഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story