ബാസിൽഡൻ: ബാസിൽഡൻ ഹോളി ട്രിനിറ്റി പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ സെപ്റ്റംബർ അഞ്ചിന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റ് ഫാ. ജോസ് അന്തിയാംകുളം നിർവഹിക്കും. മൂന്നിന് പ്രസുദേന്തി വാഴ്ച. 3.15ന് ആഘോഷമായ പാട്ടുകുർബാന. ഫാ. ഫിലിപ്പ് പന്തമാക്കൽ മുഖ്യകാർമികത്വം വഹിക്കും. നാലിന് തിരുനാൾ സന്ദേശം ഫാ. ജോസ് അന്തിയാംകുളം. 5.15ന് ലദീഞ്ഞ്. 5.30ന് തിരുനാൾ പ്രദക്ഷിണം. 6.15 പരിശുദ്ധ കുർബാനയുടെ ആശീർവാദം. 6.30ന് കലാപരിപാടികൾ. 8.30ന് സ്‌നേഹവിരുന്നോടു കൂടി തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2.30 മുതൽ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാളിനോടനുബന്ധിച്ച് കഴുന്ന് നേർച്ചയും കിരീട നേർച്ചയും ഉണ്ടായിരിക്കും. പ്രസുദേന്തി ആകാൻ ആഗ്രഹിക്കുന്നവർ ബെന്നി തോമസ് (0785488543) സാംസൺ ജയിംസ് (07576349811) എന്നിവരെ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ജോസഫ് വർക്കി 07897448282, ബിന്ദു ബിജു 07737947189 എന്നിവരെ ബന്ധപ്പെടുക.