ബ്രിസ്ബൻ: പരിശുദ്ധ ദൈവ മാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്റെയും സംയുക്ത തിരനാളിന് കൊടിയേറി. സീറോ മലബാർ വിശ്വാസികളായ സെന്റ് അൽഫോൻസാകാത്തലിക് കമ്യൂണിറ്റി ബ്രിസ്ബയ്ൻ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ സംഘടിപ്പിക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് ഫാ തോമസ് അരീക്കുഴി കൊടിയേറ്റി. ഫാ പീറ്റർ കാവുംപുറം പ്രസുദേന്തി വാഴ്ച്ചയും നിർവ്വഹിച്ചു.

ഞായറാഴ്ച്ച രണ്ട് 2.30 ന് സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് നാല് മണിക്ക് തിരുസ്വരൂപം വഹിച്ച് കൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണവും വൈകിട്ട് 5 ന് സമാപനാശീർവാദം തുടർന്ന് സ്‌നേഹവിരുന്നും നടക്കും.