- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്‌റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുനാൾ
ബ്രിസ്‌റ്റോൾ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഈ വർഷത്തെ ഓർമ്മ പെരുനാൾ ഓഗസ്റ്റ് 31 നു വൈകുന്നേരം 6:30 നു സന്ധ്യാ നമസ്‌കാരത്തോടു കൂടെ ആരംഭിച്ചു. എട്ടു നോമ്പ് ആചരണത്തോടു അനുബന്ധിച്ച് സെപ്റ്റംബർ 5 നു ശനിയാഴ്ച രാവിലെ 8: 30 നു റവ: ഫാ:അനൂപ് മലയിൽ എബ്രഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർ
ബ്രിസ്‌റ്റോൾ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ഈ വർഷത്തെ ഓർമ്മ പെരുനാൾ ഓഗസ്റ്റ് 31 നു വൈകുന്നേരം 6:30 നു സന്ധ്യാ നമസ്‌കാരത്തോടു കൂടെ ആരംഭിച്ചു.
എട്ടു നോമ്പ് ആചരണത്തോടു അനുബന്ധിച്ച് സെപ്റ്റംബർ 5 നു ശനിയാഴ്ച രാവിലെ 8: 30 നു റവ: ഫാ:അനൂപ് മലയിൽ എബ്രഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു ധ്യാനവും ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിന് ശേഷം ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
6 നു ഞായറാഴ്ച രാവിലെ ഇടവക വികാരി റവ: ഫാ: മാത്യു എബ്രഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ 8: 30 നു പ്രഭാത നമസ്‌ക്കാരവും തുടർന്നു വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. തുടർന്നു ഈ വർഷത്തെ ഓണാഘോഷങ്ങളും ഓണ സദ്യയും അതി വിപുലമായി രീതിയിൽ നടത്തപ്പെടുന്നു.
7 നു തിങ്കളാഴ്ച വൈകിട്ട് 6:30 നു സന്ധ്യാ പ്രാർത്ഥനയും അതിനോടനുബന്ധിച്ചു ഇടവക വികാരി റവ: ഫാ: മാത്യു എബ്രഹാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവ മാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും അതിനെ തുടർന്നു നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.
ഈ വർഷത്തെ പരിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുനാളിൽ പ്രാർത്ഥനയോടും ഉപവാസത്തോടും നേർച്ച കാഴ്ചകളുമായി വന്നു അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികൾ ഏവരെയും കർത്തൃനാമത്തിൽ ഇടവക ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജേക്കബ് ജോർജ് (സെക്രട്ടറി ) 07809016179
എബ്രഹാം കോശി (ട്രെസ്റ്റി) 07914853734