ഒഹിയോ: കൊളംബസ് സീറോ മലബാർ മിഷന്റെ പ്രധാന തിരുനാളായ മറിയത്തിന്റെ ജനന തിരുനാളിന് ഒരുക്കമായ തിരുനാൾ കൊടിയേറ്റം മിഷൻ ഡയറക്ടർ ഫാ. ജോ പാച്ചേരിയിൽ നിർവഹിച്ചു. തിരുനാളിന്റെ ആത്മീയ ഒരുക്കദിനമായ  26-ന് വെള്ളിയാഴ്ച ഫാ. ജോൺസൺ തെക്കൂടൻ വി. കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും, ഷിക്കാഗോ രൂപതയുടെ നിയുക്ത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകത്തിന് ഒരുക്കമായി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും ആരാധനയും നടത്തും.

തിരുനാൾ ദിനമായ 28-ന് ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് ഉപ്പാണി ദിവ്യബലിയർപ്പിക്കുകയും, സി.എം.ഐ സഭയുടെ അമേരിക്കയിലെ കോർഡിനേറ്റർ ഫാ. ഡേവി കാവുങ്കൽ  വചന സന്ദേശം നൽകുകയും ചെയ്യും. സമീപ പ്രദേശങ്ങളിൽ അജപാലനം ചെയ്തുകൊണ്ടിരിക്കുന്ന വൈദീകർ സഹകാർമികരായിരിക്കും. തുടർന്ന് മിഷനിലെ കുടുംബങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ട്രസ്റ്റി ജിൽസൺ ജോസ് അറിയിച്ചതാണിത്.