ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടത്തപ്പെടുന്നതാണ്.

ഈവർഷത്തെ എട്ടുനോമ്പാചരണത്തിനു നേതൃത്വം നൽകുന്നത് ഊർശലേം അരമന ചാപ്പൽ മാനേജരായ റവ.ഫാ. ഫിലിപ്പോസ് സഖറിയ ആണ്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ എട്ടാംതീയതി വരെ രാവിലെ 8.30 മുതൽ പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവയും വൈകട്ട് 7.30-നു സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ.ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു (972 569 7165).