ഷിക്കാഗോ: സന്ദർശകരുടെ എണ്ണത്തിൽ ലോകത്തിലെ തന്നെ ഒന്നാമത്തെ കത്തോലിക്കാ പുണ്യസ്ഥലമായ ഗുഡലുപ്പെയിലെ മാതാവിന്റെ തിരുന്നാൾ ഡിസംബർ 14 ഞായറാഴ്ച രാവിലെ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഭക്തിപുരസരം ആചരിച്ചു.

വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിലെ വചനസന്ദേശത്തിൽ 2006-ൽ സേക്രട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ പള്ളി വാങ്ങിയ സാഹചര്യത്തെക്കുറിച്ചും ക്‌നാനയക്കാർക്കു അധികം പരിചിതമല്ലാതിരുന്ന ഗുഡലുപ്പെയിലെ മാതാവിനെപറ്റിയും, ഗുഡലുപ്പെയിലെ മാതാവിന്റെ അത്ഭുതത്തെപറ്റിയും, പള്ളിയെ ഗുഡലുപ്പെയിലെ മാതാവിനു സമർപ്പിച്ചതും, അതുവഴി ഈ ഇടവക്കും മെവുഡ് സിറ്റിക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെപ്പറ്റിയും പ്രത്യേകം പ്രതിപാദിച്ചു. സ്‌നേഹവിരുന്നോടുകൂടിയ തിരുന്നാൾ ഭക്തിപുരസ്‌രം നടത്തിയ പ്രസുദേന്തിമാരായ ജേക്കബ് ആൻഡ് ആലീസ് പ്ലാംപറമ്പിനെ, അച്ചൻ പ്രത്യേകം അഭിനന്ദിച്ചു.ബിനോയി സ്റ്റീഫൻ അറിയിച്ചതാണിത്.