ലൂക്കൻ: ലൂക്കൻ  സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിയിൽ   .കന്യകാമറിയത്തിന്റെയും,  വിതോമാശ്ലീഹായുടേയും  വി. അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളും കുടുംബ യുണിറ്റുകളുടെ വാർഷികവും 19 ശനിയാഴ്ച ലൂക്കൻ ഡിവൈൻ മേഴസി ചർച്ചിൽ വച്ച് ഭക്ത്യാദരപൂർവ്വം  ആഘോഷിക്കുന്നു.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കമാവും. ഫാ.ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ കർമ്മികത്വം വഹിക്കുന്ന ദിവ്യബലി മധ്യേ  ഫാ .ചെറിയാൻ തലക്കുളം CMI (Pastor, St:Edward Church, North Augusta, South Carolina ,USA ) തിരുനാൾ സന്ദേശം നൽകും.ദിവ്യബലിക്ക് ശേഷംപരിശുദ്ധയമ്മയുടെയും,വി.തോമാ ശ്ലീ ഹായുടേയും, വി.അൽഫോൻസമ്മയുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 മണിക്ക് പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് ബോയ്‌സ് നാഷണൽ സ്‌കൂൾ ഹാളിൽ വാർഷികദിനാഘോഷ പരിപാടികൾക്ക് തിരി തെളിയും.ഫാ.ചെറിയാൻ തലക്കുളം CMI ചടങ്ങിലെ മുഖ്യാതിഥിയായിരിക്കും.വാർഷിക പൊതുയോഗം, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, സമ്മാനദാനം തുടർന്ന് 9 മണിക്ക് സ്‌നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും.തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്‌ചേരുവാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.