മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിതിരുനാളും എട്ടു നോമ്പാചരണവും ആചരിക്കുന്നു.

മെൽബണിലെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ സെപ്റ്റംബർ ഒന്നു (വ്യാഴം) മുതൽ എട്ടു വരെ വൈകുന്നേരം ഏഴു മുതലും ഞായറാഴ്ച വൈകുന്നേരം 4.30നുമാണ് ശുശ്രൂഷകൾ. ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. തുടർന്നു നേർച്ച വിതരണവും നടക്കും.

ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ചാപ്ലെയിൻ ഫാ. തോമസ് കുമ്പുക്കൽ, പ്രസുദേന്തിമാർ എന്നിവർ എട്ടുനോമ്പാചരണത്തിനു നേതൃത്വം നൽകുമെന്നു കൈക്കാരന്മാരായ സ്റ്റീഫൻ ഓക്കാട്, സോളമൻ ജോർജ് എന്നിവർ അറിയിച്ചു.