മസ്‌ക്കറ്റ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ മാതാവിന്റെ ജനനതിരുന്നാളിനോടുബന്ധിച്ച് എട്ടുനോമ്പാചരണവും കൺവൻഷനും നടക്കും. ഇന്നു മുതൽ ആറു വരെ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വചനശുശ്രൂഷയ്ക്ക് സെന്റ് ഗ്രിഗോറിയോസ് ഗോസ്പൽ സംഘം നേതൃത്വം നൽകും.

എല്ലാദിവസംവും സന്ധ്യാ നമസ്‌ക്കാരം, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, എഴിനു വൈകുന്നേരം 7.30ന് മൂന്നിന്മേൽ കുർബാന, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോജി ജോർജ് അറിയിച്ചു.