- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയർലാൻഡ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്‌സ് സീറോ മലബാർ കത്തോലിക്കാ ഇടവകയെ വിഭജിച്ചാണ് പെയർലാൻഡിൽ നവംബർ 28, 2010ൽ സെന്റ് മേരീസ് സീറൊ മലബാർ കത്തോലിക്കാ മിഷൻ സ്ഥാപിതമായത്. ഇപ്പോൾ താൽക്കാലികമായി ഹ്യൂസ്റ്റനിലെ പാസഡീനയിലുള്ള സെന്റ് ഫ്രാൻസിസ് കബ്രീനി കത്തോലിക്കാ ദേവാലയത്തിലാണ് സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിനു വേണ്ടി തിരു
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്‌സ് സീറോ മലബാർ കത്തോലിക്കാ ഇടവകയെ വിഭജിച്ചാണ് പെയർലാൻഡിൽ നവംബർ 28, 2010ൽ സെന്റ് മേരീസ് സീറൊ മലബാർ കത്തോലിക്കാ മിഷൻ സ്ഥാപിതമായത്. ഇപ്പോൾ താൽക്കാലികമായി ഹ്യൂസ്റ്റനിലെ പാസഡീനയിലുള്ള സെന്റ് ഫ്രാൻസിസ് കബ്രീനി കത്തോലിക്കാ ദേവാലയത്തിലാണ് സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിനു വേണ്ടി തിരുകർമ്മങ്ങൾ നടത്തി വരുന്നത്. ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ്‌സ് സീറൊ മലബാർ കത്തോലിക്കാ ഫൊറാന പള്ളി വികാരിയായ ഫാ. സഖറിയാസ് തോട്ടുവേലിയാണ് പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിന്റേയും വികാരി അച്ചനായി പ്രവർത്തി¡ുന്നത്.
24ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ ദേവാലയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഭക്ത്യാഡംബര പൂർവ്വം ആഘോഷിക്കും. പാസഡീനയിലുള്ള സെന്റ് ഫ്രാൻസിസ് കബ്രീനി കത്തോലിക്കാ ദേവാലയത്തിലാണ് തിരുനാൾ. ദേവമാതാവിന്റെ രൂപപ്രതിഷ്ഠ, ചെണ്ട വാദ്യമേളം, മുടി എഴുന്നള്ളിക്കൽ, അടിമ വയ്ക്കൽ, ആഘോഷമായ തിരുനാൾ കുർബ്ബാന, eZoªv, ഭക്തി നിർഭരവും വർണ്ണപ്പകിട്ടാർന്നതുമായ പെരുന്നാൾ പ്രദക്ഷിണം, പൊതുയോഗം, സമ്മാനദാനം, ഗ്രാജുവേä്‌സിനെ ആദരിക്കൽ, കലാപരിപാടികൾ തുടർന്ന് വിഭവ സമൃദ്ധമായ തിരുനാൾ സദ്യ എല്ലാം തിരുനാൾ ചടങ്ങളുടെയും ഭാഗമാണ്. തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരി ഫാ.സഖറിയാസ് തോട്ടുവേലിയും മറ്റ് പാരീസ് കൗൺസിൽ അംഗങ്ങളും ഏവരേയും സ്വാഗതം ചെയ്തു