റോം: റോമിലെ സാന്തോം പാസ്റ്ററൽ സെന്ററിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പാഘോഷവും ആചരിക്കുന്നു.

11നു (ഞായർ) റോമിലെ മരിയ മജോറെ ബസിലിക്കയിൽ മൂന്നിനു കൊടിയേറ്റത്തോടെ തിരുനാളിനു തുടക്കം കുറിക്കും. തുടർന്നു ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ആഘോഷമായ തിരുനാൾ കുർബാനക്ക് മാണ്ഡ്യ രൂപത ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് കൊടകല്ലിൽ, മാർ പ്രിൻസ് പാനേങ്ങാടൻ, മാർ ജോസ് പുളിക്കൽ, മാർ ജോസ് കല്ലുവേലിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു സ്വന്തം വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും.

പ്രവാസ ജീവിതത്തിൽ പരിശുദ്ധ അമ്മ നൽകുന്ന സംരക്ഷണത്തിനു നന്ദി പറയുവാൻ റോമിലുള്ള എല്ലാ സഹോദരങ്ങളെയും സ്വാഗതം ചെയ്യുന്നതായി മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. ബിജു മുട്ടത്തു കുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, കൈക്കാരന്മാർ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.