- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ പത്തിനും പതിനൊന്നിനും
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 10, 11 തീയതികളിൽ ആഘോഷിക്കുന്നു. തിരുനാളിനൊരുക്കമായി രണ്ടു (വെള്ളി) മുതൽ 11 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന, നൊവേന, വചന സന്ദേശം എന്നിവ നടക്കും. 'മറിയം സ്വർഗീയ മധ്യസ്ഥ' ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ, 'മറിയം പാപികളുടെ സങ്കേതം' ഫാ. സാന്റോ പുതുമനക്കുന്നത്ത്, 'മറിയം ഏറ്റം വിശ്വസ്ഥയായ കന്യക' ഫാ. പയസ് മേലേക്കണ്ടത്തിൽ, 'മറിയം ക്രിസ്ത്യാനികളുടെ സഹായം' ഫാ. റോണി തോപ്പിലാൻ, 'മറിയം ദൈവ മാതാവ്' ഫാ. അനൂപ് നരിമറ്റത്തിൽ, 'മറിയം കർത്താവിന്റെ ദാസി' ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി, 'മറിയം സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ' ഫാ. ബെന്നി പാലാട്ടി, 'മറിയം ദിവ്യകാരുണ്യ നാഥ' മോൺ. ജോസ് ഇടശേരി, 'മറിയം സഹരക്ഷക' ഫാ. പോൾ മാടശേരി എന്നിവർ സന്ദേശം നൽകും തിരുനാൾ ദിനമായ 11നു (ഞായർ) വൈകുന്നേരം നാലിന് പഞ്ചാബി ബാഗ് സെന്റ് മാർക്ക് ദേവാലയത്തിൽ ഫാ. റെൻസൻ തെക്കിനേഴത്തിന്റെ പ്രധാന കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ്, ആഘോഷമായ പ
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 10, 11 തീയതികളിൽ ആഘോഷിക്കുന്നു.
തിരുനാളിനൊരുക്കമായി രണ്ടു (വെള്ളി) മുതൽ 11 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന, നൊവേന, വചന സന്ദേശം എന്നിവ നടക്കും. 'മറിയം സ്വർഗീയ മധ്യസ്ഥ' ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ, 'മറിയം പാപികളുടെ സങ്കേതം' ഫാ. സാന്റോ പുതുമനക്കുന്നത്ത്, 'മറിയം ഏറ്റം വിശ്വസ്ഥയായ കന്യക' ഫാ. പയസ് മേലേക്കണ്ടത്തിൽ, 'മറിയം ക്രിസ്ത്യാനികളുടെ സഹായം' ഫാ. റോണി തോപ്പിലാൻ, 'മറിയം ദൈവ മാതാവ്' ഫാ. അനൂപ് നരിമറ്റത്തിൽ, 'മറിയം കർത്താവിന്റെ ദാസി' ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി, 'മറിയം സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ' ഫാ. ബെന്നി പാലാട്ടി, 'മറിയം ദിവ്യകാരുണ്യ നാഥ' മോൺ. ജോസ് ഇടശേരി, 'മറിയം സഹരക്ഷക' ഫാ. പോൾ മാടശേരി എന്നിവർ സന്ദേശം നൽകും
തിരുനാൾ ദിനമായ 11നു (ഞായർ) വൈകുന്നേരം നാലിന് പഞ്ചാബി ബാഗ് സെന്റ് മാർക്ക് ദേവാലയത്തിൽ ഫാ. റെൻസൻ തെക്കിനേഴത്തിന്റെ പ്രധാന കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ്, ആഘോഷമായ പാട്ടുകുർബാന, ഫാ. ജൂലിയസ് കറുകന്തറ നൽകുന്ന വചന സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്‌വ്, പ്രസുദേന്തി വാഴ്ച, സ്‌നേഹവിരുന്ന് എന്നിവയും നടക്കും. ഫാ. തോമസ് സഹകാർമികത്വം വഹിക്കും.
12നു (തിങ്കൾ) വൈകുന്നേരം ഏഴിന് ടാഗോർ ഗാർഡൻ പള്ളിയിൽ മരിച്ചവരുടെ ഓർമ ദിനാചരണത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന നടക്കും.
സെന്റ് അഗസ്റ്റിൻ പ്രെയർ ഗ്രൂപ്പ്, ശിവാജി എൻക്ലേവ്, സെന്റ് പോൾ പ്രെയർ ഗ്രൂപ്പ്, സെന്റ് അൽഫോൻസ പ്രെയർ ഗ്രൂപ്പ്, പശ്ചിമ വിഹാർ, സെന്റ് ആന്റണി പ്രെയർ ഗ്രൂപ്പ്, റാണി ബാഗ്, സെന്റ് ജോൺ പ്രെയർ ഗ്രൂപ്പ്, ബഹാദുർഗഡ്, സെന്റ് സെബാസ്റ്റ്യൻ പ്രെയർ ഗ്രൂപ്പ്, സെൻട്രൽ സ്‌കൂൾ, സെന്റ് സേവ്യർ പ്രെയർ ഗ്രൂപ്പ്, ഡി.ബ്ലോക്ക്, സെന്റ് മേരി പ്രെയർ ഗ്രൂപ്പ്, രമേശ് നഗർ, സെന്റ് ഡൊമിനിക് പ്രെയർ ഗ്രൂപ്പ്, മോത്തി നഗർ, സെന്റ് തെരേസ പ്രെയർ ഗ്രൂപ്പ്, എബിസി ബ്ലോക്ക് ആൻഡ് മാതൃജ്യോതിസ്, സെന്റ് ജോസഫ് പ്രെയർ ഗ്രൂപ്പ്, വിശാൽ എൻക്ലേവ്, സെന്റ് തോമസ് പ്രെയർ ഗ്രൂപ്പ്, വിശാൽ കുഞ്ച്, സെന്റ് മേരിസ് പ്രെയർ ഗ്രൂപ്പ്, ആർ.ജി. ബ്ലോക്ക്, സെന്റ് ജൂഡ് പ്രെയർ ഗ്രൂപ്പ്, ഇഎസ്‌ഐ എന്നീ പ്രെയർ ഗ്രൂപ്പുകൾ എല്ലാദിവസും പ്രാർത്ഥന നയിക്കും.