താല: സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി മാതാവിന്റെ തിരുനാളും കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികവും ഓണാഘോഷവും 12ന് നടത്തുന്നു. കിൽമാന ഹാളിൽ വച്ചാണ് ആഘോഷങ്ങൾ അരങ്ങേറുക.

രാവിലെ പത്തിന് ഫാ. ഏബ്രഹാം ജോസഫ് ഓടലാനിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ കുർബാന . ഫാ. ടോമി പാറടിയിൽ തിരുനാൾ സന്ദേശം നൽകും. കുർബാനയ്ക്കു ശേഷം വാർഷിക പൊതുയോഗം ഫാ. ആന്റണി ചീരംവേലിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഓണസദ്യ. തുടർന്ന് കലാകായിക പരിപാടികൾ. രാത്രി എട്ടിന് ലഘുഭക്ഷണത്തോടു കൂടി ആഘോഷപരിപാടികൾ സമാപിക്കും.

തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഏവരേയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.