- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടുവുംബയിൽ സ്വർഗാരോപണ തിരുനാൾ 16ന്
ടുവുംബ : ടുവുംബ സെന്റ് മേരീസ് സീറോ മലബാർ സഭാ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. 16നു (ഞായർ) റ്റുവുംബ ഹോളി നെയിം ദേവാലയത്തിലാണ് തിരുനാളാഘോഷം.ഉച്ചകഴിഞ്ഞ് 3.45നു ഫാ. തോമസ് അരീകുഴി കൊടിയേറ്റു നിർവഹിക്കുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഇപ്‌സ്‌വിച്ച് സെന്റ് മേ
ടുവുംബ : ടുവുംബ സെന്റ് മേരീസ് സീറോ മലബാർ സഭാ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. 16നു (ഞായർ) റ്റുവുംബ ഹോളി നെയിം ദേവാലയത്തിലാണ് തിരുനാളാഘോഷം.
ഉച്ചകഴിഞ്ഞ് 3.45നു ഫാ. തോമസ് അരീകുഴി കൊടിയേറ്റു നിർവഹിക്കുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഇപ്‌സ്‌വിച്ച് സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡാന്റ്‌സ് തോട്ടത്തിൽ എംസിബിസ് മുഖ്യകാർമികത്വം വഹിക്കും. ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയ്ക്കു ഫാ. സുബിൻ കടവന്നൂർ കാർമികത്വം വഹിക്കും.
ജോമോൻ, നിഷ ടീം നയിക്കുന്ന ഇപ്‌സ്‌വിച്ച് മെലഡീസിന്റെ ഗാനമേള, സ്‌നേഹവിരുന്ന് എന്നിവ നടക്കും. തിരുനാൾ തിരുക്കർമ്മങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ തിരുനാൾ കമ്മിറ്റിക്കുവേണ്ടി ഫാ. തോമസ് അരീക്കുഴി സ്വാഗതം ചെയ്തു.
Next Story