ഡബ്ലിൻ: വാട്ടർഫോർഡ്  സെന്റ്  മേരീസ് സിറിയൻ  ഓർത്തഡോക്‌സ്  പള്ളിയിലെ  വലിയ  പെരുന്നാളായ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും കുടുംബങ്ങളിൽ  നിന്നുള്ള  ആദ്യഫലശേഖരണവും JSVBS  സമാപനവും  22,23(ശനി ,ഞായർ) തിയതികളിൽ നടത്തും. ഫാ. ഏബ്രഹാം പരുത്തിക്കുന്നേൽ, ഫാ. ജോബിമോൻ സ്‌ക്കറിയ, ഫാ. ബിജു മത്തായി എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കും.

വിശ്വാസികൾ  എല്ലാവരും  വന്നു ആദ്യാവസാനം പങ്കെടുത്തു  അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ  വിവരങ്ങൾക്ക് VICAR- FR.BIJU MATHAI  #0894239359, TRUSTEE -  THAMBI THOMAS # 0894602032, SECRETARY-  . VARGHESEKUTTY K. GEORGE  # 0872038803