- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വജ്ര ജൂബിലി നിറവിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ; ആഘോഷങ്ങൾക്ക് നാളെ തുടക്കം
മനാമ:മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകവും പാരമ്പര്യവും ഉയർത്തിക്കൊണ്ട് മധ്യപൂർവ്വ ദേശത്തിലെ സഭയുടെ മാതൃദേവാലയമായ ബഹ്റിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ 2018 ഒക്ടോബർ 12 മുതൽ 2019 ഫെബ്രുവരി 14 വരെ ഉള്ള ദിവസങ്ങളിൽ ഇടവകയിൽവെച്ച് നടത്തും. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, നിർധനരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം, കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ ഭവനരഹിതരായവർക്ക് ഭവനം നിർമ്മിച്ച് നൽകുക, തീർത്ഥാടന യാത്രകൾ, വൈദ്യസഹായം, വചനപ്രഘോഷണം, പ്രാർത്ഥനാ വാരം, ഇടവക ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാകായിക വിനോദങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനം 2018 ഒക്ടോബർ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ ബഹ്റിൻ ഇന്ത്യൻ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മലങ്കര ഓർത്തോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, ബോംബ
മനാമ:മലങ്കര ഓർത്തഡോക്സ് സഭയുടെ പൈതൃകവും പാരമ്പര്യവും ഉയർത്തിക്കൊണ്ട് മധ്യപൂർവ്വ ദേശത്തിലെ സഭയുടെ മാതൃദേവാലയമായ ബഹ്റിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ 2018 ഒക്ടോബർ 12 മുതൽ 2019 ഫെബ്രുവരി 14 വരെ ഉള്ള ദിവസങ്ങളിൽ ഇടവകയിൽവെച്ച് നടത്തും.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, നിർധനരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം, കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ ഭവനരഹിതരായവർക്ക് ഭവനം നിർമ്മിച്ച് നൽകുക, തീർത്ഥാടന യാത്രകൾ, വൈദ്യസഹായം, വചനപ്രഘോഷണം, പ്രാർത്ഥനാ വാരം, ഇടവക ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാകായിക വിനോദങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുസമ്മേളനം 2018 ഒക്ടോബർ 12 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ ബഹ്റിൻ ഇന്ത്യൻ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മലങ്കര ഓർത്തോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, ബോംബെ ഭദ്രാസനാധിപപനം ഇടവക മെത്രോപ്പൊലീത്തായും ആയ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറസ് തിരുമേനി എന്നിവരുടെ കാർമികത്വത്തിൽ നടക്കും. ബഹ്റിൻ രാജ്യപ്രതിനിധികൾ, മതരാഷ്ട്രീയ സാമൂഹിക നേതാക്കൾ തുങ്ങിയവരും പങ്കെടുക്കും.
വെള്ളിയാഴ്ച കത്തീഡ്രലിൽ രാവിലെ ഏഴ് മണി മുതൽ പ്രഭാത നമസ്‌ക്കാരം, പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ കുറിലോസ് തിരുമേനിയുടേയും അഭിവന്ദ്യ ദിയസ്‌കോറസ് തിരുമേനിയുടേയും സഹ കാർമ്മികത്വത്തിലും ' വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന 'യും ഉണ്ടായിരിക്കും. ഡയമണ്ട് ജൂബിലി കൊടിയേറ്റ്, ആശീർവ്വാദം കൂടാതെ, ബഹ്റിൻ ഇന്ത്യൻ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 4.30 ന് നടക്കുന്ന ഘോഷയാത്ര, ഡോക്യുമെന്ററി പ്രസന്റേഷൻ, ഇന്റോ ബഹ്റൈൻ കൾച്ചറൽ പ്രോഗാം, പൊതു സമ്മേളനം തുടങ്ങിയ പരിപാടികളിൽ ഉൾപ്പടെ വജ്രജൂബിലി ആഘോഷങ്ങളുടെ എല്ലാ പരിപാടികളിലും എല്ലാവരുടേയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാദർ ജോഷ്വാ ഏബ്രഹാം, ഇടവക സഹ വികാരി ഫാദർ ഷാജി ചാക്കോ, ഇടവക ട്രസ്റ്റി . ലെനി പി. മാത്യു, ഇടവക സെക്രട്ടറി . റോയി സ്‌കറിയ, വ്രജ ജൂബിലി കമ്മിറ്റി അംഗങ്ങളായ . ജോർജ്ജ് കുട്ടി കെ, എം. എം. മാത്യു, എ. ഒ. ജോണി, . ഏബ്രഹാം ജോർജ്ജ്, . റെഞ്ചി മാത്യു തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
വജ്ര ജൂബിലി നിറവിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ: പ്രളയക്കെടുതിയിൽ ഭവനരഹിതരായവർക്ക് വീട് നിർമ്മിച്ച് നല്കുന്നതടക്കമുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു'