- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിച്ചു
കാനഡയിലെ സുറിയാനിസഭയുടെ ആദ്യത്തെ ദൈവാലയവും, അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും ഉറവിടവുമായ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മിസിസാഗ 33-ാമത് ദൈവാലയ സ്ഥാപനത്തിന്റെ ഓർമ്മയും, വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും കൊണ്ടാടി. ഈ മാസം 13, 14 ശനി, ഞായർ ദിവസങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് നൂറു കണക്കിനാളുകൾ ഉപവാസത്തോടും നോമ്പോടും വന്നു അനുഗ്രഹം പ്രാപിച്ചു. ശനിയാഴ്ച വൈകിട്ട് 6.30 ന് പെരുന്നാളിന് കൊടികയറ്റി. തുടർന്ന് നടന്ന സന്ധ്യാ നമസ്‌കാരത്തിന് ഫാ. തോമസ് കണ്ണത്ത്, ഫാ. ജോർജ്ജ് വലിയപറമ്പിൽ, എന്നിവർ നേതൃത്വം നൽകി. വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ഫാ. ജോർജ്ജ് വലിയപറമ്പിൽ ആധുനിക കാലഘട്ടത്തിൽ വി. ദൈവമാതാവിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടർന്ന് സെന്റ് മേരീസ് ക്വയറിന്റെ നേതൃത്വത്തിൽ നടന്ന സാന്ത്വന ശുശ്രൂഷകൾ ആധ്യാത്മിക നിറവിന്റെ പര്യായമായിരുന്നു. ഞായറാഴ്ച രാവിലെ 9.30 ന് പ്രഭാത നമസ്‌കാരവും 10.15 ന് വെ. റവ. ഫാദർ കുര്യാക്കോസ് അമ്മഞ്ചേരിൽ കോർ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ നടന്ന വി. മൂന്നി
കാനഡയിലെ സുറിയാനിസഭയുടെ ആദ്യത്തെ ദൈവാലയവും, അനുഗ്രഹങ്ങളുടെയും, അത്ഭുതങ്ങളുടെയും ഉറവിടവുമായ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, മിസിസാഗ 33-ാമത് ദൈവാലയ സ്ഥാപനത്തിന്റെ ഓർമ്മയും, വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും കൊണ്ടാടി. ഈ മാസം 13, 14 ശനി, ഞായർ ദിവസങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് നൂറു കണക്കിനാളുകൾ ഉപവാസത്തോടും നോമ്പോടും വന്നു അനുഗ്രഹം പ്രാപിച്ചു. ശനിയാഴ്ച വൈകിട്ട് 6.30 ന് പെരുന്നാളിന് കൊടികയറ്റി. തുടർന്ന് നടന്ന സന്ധ്യാ നമസ്‌കാരത്തിന് ഫാ. തോമസ് കണ്ണത്ത്, ഫാ. ജോർജ്ജ് വലിയപറമ്പിൽ, എന്നിവർ നേതൃത്വം നൽകി. വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ഫാ. ജോർജ്ജ് വലിയപറമ്പിൽ ആധുനിക കാലഘട്ടത്തിൽ വി. ദൈവമാതാവിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടർന്ന് സെന്റ് മേരീസ് ക്വയറിന്റെ നേതൃത്വത്തിൽ നടന്ന സാന്ത്വന ശുശ്രൂഷകൾ ആധ്യാത്മിക നിറവിന്റെ പര്യായമായിരുന്നു. ഞായറാഴ്ച രാവിലെ 9.30 ന് പ്രഭാത നമസ്‌കാരവും 10.15 ന് വെ. റവ. ഫാദർ കുര്യാക്കോസ് അമ്മഞ്ചേരിൽ കോർ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ നടന്ന വി. മൂന്നിന്മേൽ കുർബ്ബനാക്ക് വികാരി ഫാ. എബി മാത്യു, ഫാ. സിജോ സ്‌കറിയ എന്നിവർ സഹകാർമ്മികരായിരുന്നു.
വി. കുർബ്ബാനയ്ക്ക് ശേഷം വാദ്യമേളാകമ്പടിയോടെ നടന്ന പ്രദക്ഷിണം, മലങ്കര സഭയുടെ പാരമ്പര്യങ്ങളെ വിഴിച്ചോതുന്നവയായിരുന്നു. ആശീർവാദ പ്രാർത്ഥനക്ക് ശേഷം ചെണ്ടമേളവും, നേർച്ച സദ്യയും ഉണ്ടായിരുന്നു. തുടർന്നു വികാരി പെരുന്നാളിന് കൊടിയിറക്കിയതോടെ ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾ പര്യവസാനിച്ചു. ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിച്ചത് ജേക്കബ് ജോൺ, ആൻഡ്രു തൊഴുപ്പാടൻ, പ്രശാന്ത് ജോയി, സിജോ വറുഗീസ്, സൗമ്യ എബി എന്നിവരായിരുന്നു.
ജി.ടി.എയിലെ നാനാഭാഗത്തു നിന്നും വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹാം പ്രാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. എബി മാത്യു, ബേബി തരിയത്ത്, റോയി പൗലോസ്, ജേക്കബ് ഇലവത്തിൽ, വില്ലി മൂലേക്കാട്ട്, ജയിംസ് വറുഗീസ്, ആൻസി പ്രശാന്ത്, അബു തോമസ്, ബൈജു പട്ടശ്ശേരി, പൗലോസ് വറുഗീസ് എന്നിവർ നേതൃത്വം നൽകി.