വിയന്ന: സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാൾ നവംബർ 21, 22 (ശനി, ഞായർ) തിയതികളിലായി വിയന്നയിലെ എല്ലാ ക്രൈസ്തവ സഭകളിൽനിന്നുമുള്ള വൈദികരുടെയും വിശ്വാസികളുടെയും കൂട്ടായ്മയിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു.

ശനിയാഴ്‌ച്ച സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് ഫാ. സാൽവിൻ കണ്ണമ്പിള്ളിൽ പെരുന്നാൾ സന്ദേശം നൽകി. പെരുന്നാൾ റാസക്കുശേഷം ഭക്തസംഘടനകളുടെ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജോഷി വെട്ടിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. സൺഡേ സ്‌കൂൾ കുട്ടികളുടെയും യൂത്ത് അസോസിയേഷൻ അംഗങ്ങളുടെയും വനിതസമാജം പ്രവർത്തകരുടെയും വിവിധ പരിപാടികൾ അരങ്ങേറി. വിയന്ന ഇന്ത്യൻ കാത്തലിക് ഇടവകയുടെ വികാരി ഡോ. തോമസ് താണ്ടപ്പിള്ളി, അസി. വികാരി ഫാ. ജോയ് പ്ലാത്തോട്ടം, വിയന്ന സെന്റ് തോമസ് ഓർത്തഡോക്‌സ് വികാരി ഫാ. വിൽസൻ പൂവത്തുംമണ്ണിൽ, മോർ ഇവാനിയോസ് മലങ്കര കാത്തലിക് ഇടവക വികാരി ഫാ. തോമസ് പ്രശോഭ്, ഫാ. ജോയേൽ കോയിക്കര, ഫാ. ബിനോയി ജേക്കബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പള്ളി സെക്രട്ടറി ജോളി തുരുത്തുമ്മേൽ നന്ദി പറഞ്ഞു.

ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന മധ്യേ ഫാ. ജോയേൽ കോയിക്കര പെരുന്നാൾ സന്ദേശം നൽകി.

പെരുന്നാൾ ആഘോഷകമ്മിറ്റി അംഗങ്ങളായ ജോളി തുരുത്തുമ്മേൽ, സോജ ചേലപ്പുറത്ത്, ജോമോൻ ചേലപ്പുറത്ത്, സാജു പടിക്കകുടി, ബിനു മാർക്കോസ്, പ്രദീപ് പൗലോസ്, എൽദോസ് പാൽപാത്ത്, ഷാജി ചേലപ്പുറത്ത്, സുനിൽ കോര, ഡോണി മുറിയാങ്കൽ, പള്ളി കമ്മിറ്റി അംഗങ്ങളായ യാക്കോബ് പടിക്കക്കുടി, കമാണ്ടർ ജോർജ് പടിക്കക്കുടി എന്നിവർ പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച ഏവർക്കും വികാരി ഫാ. ജോഷി വെട്ടിക്കാട്ടിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ