- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിക്കോർ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റിയിൽ പ.കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുന്നാൾ 24ന്
ഡബ്ലിൻ: ഇഞ്ചിക്കോർ സീറോ മലബാർ കൂട്ടായ്മയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും, സൺഡേ സ്‌കൂൾ വാർഷികവും 24 ഞായറാഴ്‌ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഞായറാഴ്‌ച്ച വൈകിട്ട് 3 മണിക്ക് റവ. ഫാ . റോബിൻ കുറുമുള്ളിൽ മുഖ്യ കർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടെ തിരുനാൾ കർമങ്ങൾക്ക് ആരംഭം കുറിക്കും. ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും. വൈകുന്നേരം 5.30 ന് വാർഷികദിനാഘോഷ പരിപാടികൾ ആരംഭിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്‌നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും. തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ .ആന്റണി ചീരംവേലിൽ MST, ഫാ. ജോസ് ഭരണിക
ഡബ്ലിൻ: ഇഞ്ചിക്കോർ സീറോ മലബാർ കൂട്ടായ്മയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും, സൺഡേ സ്‌കൂൾ വാർഷികവും 24 ഞായറാഴ്‌ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ഞായറാഴ്‌ച്ച വൈകിട്ട് 3 മണിക്ക് റവ. ഫാ . റോബിൻ കുറുമുള്ളിൽ മുഖ്യ കർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടെ തിരുനാൾ കർമങ്ങൾക്ക് ആരംഭം കുറിക്കും. ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും.
വൈകുന്നേരം 5.30 ന് വാർഷികദിനാഘോഷ പരിപാടികൾ ആരംഭിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്‌നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും. തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ .ആന്റണി ചീരംവേലിൽ MST, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.