- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ എട്ടു നോമ്പ് തിരുന്നാൾ സെപ്റ്റംബർ 6ന്
മെൽബൺ: സീറോ മലബാർ വെസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാൾ സെപ്റ്റംബർ 6ന്(ഞായറാഴ്ച) ആഘോഷിക്കുന്നു. മെൽബണിലെ ആർഡീറിലുള്ള ക്യൂൻ ഓഫ് ഹെവൻ ദേവാലയത്തിലാണ് എട്ടു നോമ്പ് തിരുന്നാൾ ആഘോഷിക്കുന്നത്. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഓഗസ്റ്റ് 30-ാം തിയതി ആരംഭിക്കും. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത വിക
മെൽബൺ: സീറോ മലബാർ വെസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാൾ സെപ്റ്റംബർ 6ന്(ഞായറാഴ്ച) ആഘോഷിക്കുന്നു. മെൽബണിലെ ആർഡീറിലുള്ള ക്യൂൻ ഓഫ് ഹെവൻ ദേവാലയത്തിലാണ് എട്ടു നോമ്പ് തിരുന്നാൾ ആഘോഷിക്കുന്നത്. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഓഗസ്റ്റ് 30-ാം തിയതി ആരംഭിക്കും. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി കൊടികയറ്റം നിർവഹിക്കും. ഓഗസ്റ്റ് 31-ാം തിയതി മുതൽ തിരുന്നാൾ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്കും 3-ാം തിയതി(വ്യാഴാഴ്ച) 5 മണിക്കും വി.കുർബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കുന്നതാണ്. ഫാ. മനോജ് കന്നംതടത്തിൽ,ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. പയസ് കൊടക്കത്താനത്ത്, ഫാ.തോമസ് കുമ്പയ്ക്കൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 5-ാം തിയതി (ശനിയാഴ്ച) വൈകുന്നേരം 7 മണിക്കുള്ള വി.കുർബാനയ്ക്കും തിരി പ്രദക്ഷിണത്തിനും മെൽബൺ സൗത്ത്-ഈസ്റ്റ് കമ്മ്യൂണിറ്റി ചാപ്ലയിൻ ഫാ. എബ്രഹാം കുന്നത്തോളി മുഖ്യ കാർമ്മികനായിരിക്കും.
തിരുന്നാൾ ദിനമായ സെപ്റ്റംബർ 6-ാം തിയതി (ഞായറാഴ്ച) 2.30ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിയിൽ ഫാ.വിൻസെന്റ് മഠത്തിപറമ്പിൽ മുഖ്യകാർമ്മികനായിരിക്കും. മോൺ. ഫ്രാൻസിസ് കോലഞ്ചേരി തിരുന്നാൾ സന്ദേശം നൽകും. ഫാ.ടോമി കളത്തൂർ സഹകാർമ്മികനായിരിക്കും. തുടർന്ന് തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് നടത്തുന്ന പ്രദക്ഷിണത്തിൽ ഉത്സവിന്റെയും എം.സി.എസ്.എ. യുടെയും നേതൃത്വത്തിൽ ചെണ്ടമേളവും മാൾട്ട ഗോസയുടെ ബാൻഡ് സെറ്റും ഉണ്ടായിരിക്കും. തിരുന്നാൾ ദിവസം മാതാവിന്റെ മുടി എഴുന്നുള്ളിക്കുന്നതിനും അമ്പ് എഴുന്നുള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
41 പ്രസുദേന്തിമാരാണ് ഈ വർഷം തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. ചാപ്ലയിൻ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, തിരുന്നാൾ കമ്മിറ്റി കൺവീനർ പയസ് പോൾ, ട്രസ്റ്റിമാരായ സജി മാത്യു, വിനു ജോസഫ്, തോമസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
പരിശുദ്ധ കന്യകാ മാതാവിന്റെ തിരുന്നാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ചാപ്ലയിൻ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.