ടൂവൂമ്പ: ടൂവൂമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 31ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 3.45ന് ഫാ. തോമസ് അരീക്കുഴി കൊടിയറ്റ് ശുശ്രൂഷ നടത്തും. നാലിന് ഫാ. സുബിൻ കടവന്നൂർ തിരുസ്വരൂപ പ്രതിഷ്ഠ നടത്തും. 4.10ന് ഫാ. ജോയിച്ചൻ മാമ്മൂട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന.

ആറിന് ഫാ.വർഗീസ് വാവോലിൻ നേതൃത്വം നൽകുന്ന തിരുനാൾ പ്രദിക്ഷണവും ലദീഞ്ഞും. തുടർന്ന് ചെണ്ടമേളം, ഇപ്‌സ്വിച്ച് മെലഡീസ് ഒരുക്കുന്ന ഗാനമേള, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ടൂവൂമ്പ, 190 ബ്രിഡ്ജ് സ്ട്രീറ്റിലുള്ള ഹോളിനെയിം ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഫാ. തോമസ് അരീക്കുഴി അറിയിച്ചു.