- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
നൂറിലധികം പ്രസുദേന്തിമാർ; നയനാനന്ദകരമായ കലാസന്ധ്യ; വയലുങ്കൽ പിതാവിന് ആശംസയുമായി യുകെകെസിഎ
മാഞ്ചസ്റ്റർ: ഷൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസിയുടെ സ്വർഗ്ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് രണ്ട് ദിനം മാത്രം അവശേഷിക്കേ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസി അംഗങ്ങൾ വിശ്വാസികളെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകായിരങ്ങൾ വിഥിൻഷയിലെ സെന്റ് ആന്റണീസ് ചർച്ചിലേയ്ക്ക് ശനിയാഴ്ച രാവിലെ മുതൽ തീർത്ഥടന യാത്രയായി ഒഴുകിയെത്തും. കഴിഞ്ഞ വർഷത്തെക്കാളും അധികമായി പ്രസുദേന്തിമാരാണ് ഇത്തവണ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാർ തിരുനാൾ ഏറ്റെടുത്ത് നടത്തുമ്പോൾ അതു ചരിത്ര സംഭവമാക്കുകയാണ് സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസി അംഗങ്ങൾ. പുഷ്പാലംകൃതമായ ദേവാലയത്തിൽ ഭക്തിസാന്ദ്രമാർന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമികനാകുന്ന വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കലിന് ഊഷ്മളോജ്വലമായ സ്വീകരണമാണ് ഒരുക്കിയിര്കുന്നത്. ആർച്ച് ബിഷപ് ആയതിനു ശേഷം പ്രഥമ യുകെ സന്ദർശനത്തിന് എത്തുന്ന മാർ കുര്യൻ വയലുങ്കലിന് സ്വഗതമരുളി യുകെകെസിഎയും യൂണിറ്റുക
മാഞ്ചസ്റ്റർ: ഷൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസിയുടെ സ്വർഗ്ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് രണ്ട് ദിനം മാത്രം അവശേഷിക്കേ സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസി അംഗങ്ങൾ വിശ്വാസികളെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകായിരങ്ങൾ വിഥിൻഷയിലെ സെന്റ് ആന്റണീസ് ചർച്ചിലേയ്ക്ക് ശനിയാഴ്ച രാവിലെ മുതൽ തീർത്ഥടന യാത്രയായി ഒഴുകിയെത്തും.
കഴിഞ്ഞ വർഷത്തെക്കാളും അധികമായി പ്രസുദേന്തിമാരാണ് ഇത്തവണ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാർ തിരുനാൾ ഏറ്റെടുത്ത് നടത്തുമ്പോൾ അതു ചരിത്ര സംഭവമാക്കുകയാണ് സെന്റ് മേരീസ് ക്‌നാനായ ചാപ്ലയൻസി അംഗങ്ങൾ. പുഷ്പാലംകൃതമായ ദേവാലയത്തിൽ ഭക്തിസാന്ദ്രമാർന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമികനാകുന്ന വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കലിന് ഊഷ്മളോജ്വലമായ സ്വീകരണമാണ് ഒരുക്കിയിര്കുന്നത്.
ആർച്ച് ബിഷപ് ആയതിനു ശേഷം പ്രഥമ യുകെ സന്ദർശനത്തിന് എത്തുന്ന മാർ കുര്യൻ വയലുങ്കലിന് സ്വഗതമരുളി യുകെകെസിഎയും യൂണിറ്റുകളും ആശംസകൾ അറിയിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് തിരുവചന സന്ദേശം നൽകുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും മതബോധനവാർഷികം ഉത്ഘാടനം
ചെയ്യുന്നത് യുകെ ക്‌നാനായക്കാരുടെ രണ്ടാം പത്താം പീയൂസ് മാർപാപ്പ എന്ന വിശേഷണമുള്ള ഷൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസുമാണ്.
കണ്ണഞ്ചിപ്പിക്കുന്നതും മനോഹരവുമായ കലാപരിപാടികളാണ് തിരുനാളിനോടനുബന്ധിച്ച് ചാപ്ലയിൻസി അംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവർഷത്തിനായി ഏവരെയും ഭക്താദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. സജി മലയിൽപുത്തൻപുര അറിയിച്ചു.