28 വർഷങ്ങൾക്ക് ശേഷം സ്‌കൂൾ അങ്കണത്തിൽ ഒത്തുചേരാനൊരുങ്ങുകയാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ ഉമിക്കുപ്പയിലെ പൂർവ്വവിദ്യാർത്ഥികൾ. 1990-എസ്എസ്എൽസി ബാച്ച് സംഘടിപ്പിക്കുന്ന 'സുഹൃത് സംഗമവും ഗുരുവനന്ദവും' നാളെ (28-12-2018) നടത്താൻ തീരുമാനിച്ചിരിക്കുന്നു. 1990 ലെ 146 വിദ്യാർത്ഥികളിൽ 122 വിദ്യാർത്ഥികളും അവരുടെ കുടുംബവും മുൻ അദ്ധ്യാപകരും അനദ്ധ്യാപകരും 28 വർഷങ്ങൾക്ക് ശേഷം സ്‌കൂൾ അങ്കണത്തിൽ ഒത്തുചേരും.

നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ ഞങ്ങളുടെ ക്ലാസ്മേറ്റ് ആയിരുന്നു ഫാ. റോയി ആറാക്കൽ അധ്യക്ഷത വഹിക്കുന്നതാണ്. സ്‌കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടാട് ഉദ്ഘാടന പ്രസംഗം നടത്തുകയും, സ്‌കൂൾ ഹെഡ്‌മാറ്റർ ജോസഫ് മാണി, പിടിഎ പ്രസിഡന്റ് ഷാജി മഠത്തിക്കുന്നേൽ മുൻ ഹെഡ്‌മാറ്റർ ഒ ജെ ജോസഫ് എന്നിവർ ഭദ്രദീപം തെളിയിക്കുകയും ചെയ്യും. എല്ലാ മുൻ അദ്ധ്യാപക അനദ്ധ്യാപകർക്കും പൊന്നാട അണിയിക്കുന്നതും, മൊമന്റോ നൽകുന്നതുമാണ്. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഒരുമണിക്ക് സ്നേഹവിരുന്നോട് കൂടി കലാപരിപാടികർ അവസാനിക്കും എന്ന് സംഘാടക സമിതി അംഗങ്ങളായ സാബു മാത്യു, എബി മാത്യു, രാജേഷ് ഡൊമ്നിക് എന്നിവർ അറിയിച്ചു.