ബർമിങ്ഹാം: യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പൽ ഇന്നലെ ഭക്തിസാന്ദ്രമായ തിരുകർമങ്ങളോടെ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി വെഞ്ചരിച്ചു. ഫാ. സജി മലയിൽപുത്തൻപുര, ഫാ. മാത്യു കട്ടിയാങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥമ ക്‌നാനായ ചാപ്പൽ ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചരിച്ചത്. വിശുദ്ധ കുർബാനയ്ക്കു ശേഷം ദിവ്യകാരുണ്യാശീർവാദവും നടന്നു. ചാപ്പൽ നിർമ്മാണം ഏറ്റെടുത്ത സുനിൽ ട്രിനിറ്റി ഇന്റീരിയലിന് മാർ ജോസഫ് പണ്ടാരശേരി അനുമോദന ഫലകം നൽകി. ബർമിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിൻ, സെക്രട്ടറി അഭിഷേക്, ട്രഷറർ അഭിലാഷ്, യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകുളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിക്കോട്ട്, അഡൈ്വസർ
ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു.