- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാറ്റേഴ്‌സൺ സീറോ മലബാർ മിഷനിൽ കുട്ടികൾക്കുവേണ്ടിയുള്ള നേതൃത്വ പരിശീലനം
ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ ന്യൂജേഴ്‌സിലെ പാറ്റേഴ്‌സണിൽ പ്രവർത്തിച്ചുവരുന്ന ഗുഡ്‌സോൾസ് ടോസ്റ്റ് മാസ്റ്റേഴ്‌സിലെ പ്രവർത്തകർ അവരുടെ നേതൃത്വ പരിശീലനം കിൻഡർ ഗാർട്ടൻ മുതലുള്ള കുട്ടികളിലേക്കു വ്യാപിപ്പിക്കുന്നു. ചെറുപ്രായം മുതൽ കുട്ടികൾക്കു പരിശീലനം കൊടുത്തുതുടങ്ങിയാൽ അവരുടെ ജീവിതത്തിൽ ചെലുത്താവുന്ന
ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ ന്യൂജേഴ്‌സിലെ പാറ്റേഴ്‌സണിൽ പ്രവർത്തിച്ചുവരുന്ന ഗുഡ്‌സോൾസ് ടോസ്റ്റ് മാസ്റ്റേഴ്‌സിലെ പ്രവർത്തകർ അവരുടെ നേതൃത്വ പരിശീലനം കിൻഡർ ഗാർട്ടൻ മുതലുള്ള കുട്ടികളിലേക്കു വ്യാപിപ്പിക്കുന്നു. ചെറുപ്രായം മുതൽ കുട്ടികൾക്കു പരിശീലനം കൊടുത്തുതുടങ്ങിയാൽ അവരുടെ ജീവിതത്തിൽ ചെലുത്താവുന്ന സ്വാധീനം വളരെ വലുതാണല്ലോ. പൊതുവെ നാണംകുണുങ്ങികളായ പല കുട്ടികളും വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ സ്വഭാവങ്ങളൊക്കെ മാറി നല്ല ധൈര്യത്തോടെ പെരുമാറുന്നത് പാറ്റേഴ്‌സൺ സമൂഹത്തിൽ സർവസാധാരണമാണ്. 2009 മുതൽ തുടർച്ചയായി സീറോ മലബാർ സമൂഹത്തിൽ ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രവർത്തിച്ചുവരുന്നു.
മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും ഞായറാഴ്ചകളിൽ അമ്പതോളം കുട്ടികൾ ഒരു മണിക്കൂർ സമയം പരിശീലനത്തിന് ഉപയോഗിച്ചുവരുന്നു. പ്രസംഗപരിശീലനം, പ്രസംഗത്തിന്റെ ഇവാലുവേഷൻ, ആശയവിനിമയം, യാതൊരു ഒരുക്കവുമില്ലാതെയുള്ള ചെറു പ്രസംഗങ്ങൾ എന്നിവ കുട്ടികൾ ആയാസവുമില്ലാതെ ചെയ്യുന്നത് കാണുന്നതുതന്നെ കൗതുകകരമാണ്.
പ്രോഗ്രാമിനു ചുക്കാൻപിടിക്കുന്നതു തന്നെ നേതൃത്വപരിശീലനം പൂർത്തിയാക്കിയ മുതിർന്ന കുട്ടികളും, ഗുഡ്‌സോൾസിന്റെ അംഗങ്ങളുമാണ്. കൂടാതെ ആവശ്യമനുസരിച്ച് ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ ഏരിയ, ഡിവിഷൻ, ഡിസ്ട്രിക്ടിൽനിന്നുള്ള ഏറെ പരിശീലനം കിട്ടിയിട്ടുള്ള നേതാക്കൾ പരിശീലനത്തിനു വന്നുപോകുന്നു.
സീറോ മലബാർ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി, ഇടവകയിലെ നേതൃത്വപരിശീലനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തുവരുന്നു. 2009-മുതൽ കുട്ടികളുടെ പരിശീലനത്തിനു മുന്നിട്ടിറങ്ങിയത് ഇടവകയിലെ വിമൻസ്‌ഫോറം അംഗങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽവഴി ബന്ധപ്പെടുക: maria.j.thottukadavil@gmail.com , goodsoulsofficers@googlegroups.com



