യാക്കോബായ സഭ ഇന്നാനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾക്കും, നീതി നിക്ഷേധങ്ങൾക്കുമേതിരെ നിയമ നിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട് മലങ്കരയിലെ മക്കൾ ഇന്നലെ വൈകുന്നേരം 6 മണിക്ക് 1001 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാലയ്ക്ക് തിരിതെളിച്ചു.

മലങ്കര മക്കളുടെ പ്രതിഷേധ ജ്വാലയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയും പ്രതിഷേധ ജ്വാലയ്ക്ക് തിരി തെളിച്ചു. ഫാ. ടിനു സ്‌കറിയ, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് ട്രഷറാർ പോൾസൺ പൈനാടത്ത് , ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ജിനോ സ്‌കറിയ ,ബിജു.പി. കുര്യാക്കോസ് എന്നിവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.