ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വി പത്രോസ് ശ്ലീഗായുടെ തിരുനാൾ ജൂൺ 18 മുതൽ 25 വരെയുള്ള തീയ്യതികളിൽ നടത്തപ്പെടുന്നു. 18 ന് ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം വന്ദ്യ കോശി കാക്കനാട്ട് കോർ എപ്പിസ്‌ക്കോപ്പാ തിരുനാൾ കൊടിയേറ്റി.

23, 24 (വെള്ളി, ശനി) തിയ്യതികളിൽ ദേവാലയത്തിൽ വച്ച് (3135 5th Street Stafford TX 77477) നടത്തപ്പെടുന്ന റിട്രീറ്റിൽ പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, പ്രഭാഷകനും, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാനുമായ അഭിവന്ദ്യ ഡോ ശാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 6 മണിക്ക് റിട്രീറ്റ് ആരംഭിക്കും. 5.30 ന് സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

25 ന് ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന തിരുനാൾ കുർബാനക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന റാസയ്ക്കും നേതൃത്വം നൽകും.

ഫാ. ജോൺ എസ് പുത്തൻവിള (വികാരി) രാജൻ തോമസ് അങ്ങാടിയിൽ (ട്രസ്റ്റി) സിബി തോമസ് (സെക്രട്ടറി) എന്നിവർ അറിയിച്ചതാണിത്.