ഹ്‌റിൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ വി.മൂറോൻ കൂദാശയെ ഭക്തിയാദരവോടെ വരവേല്ക്കാനൊരുങ്ങുകയാണ് വിശ്വാസികൾ. നാളെ ആകമാന സുറിയാനി സഭയുടെ അദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കൂദാശ കർമ്മങ്ങൾ നടക്കും.

ചടങ്ങിൽ പങ്കെടുക്കാനെത്തിച്ചേർന്ന ആകമാന സുറിയാനി സഭയുടെ അധ്യക്ഷൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം അഭി.ജോസഫ് മോർ ഗ്രീഗോറിയോസ്, അഭി. ഗീവറുഗീസ് മോർ കൂറിലോസ് (ബഹ്‌റിൻ പാത്രിയർക്കൽ വികാർ), അഭി. മാത്യൂസ് മോർ അന്തീമോസ് എന്നീ മെത്രാപ്പൊലീത്തമാരെ വികാരി റവ.ഫാ.നെബു എബ്രാഹാമും പള്ളി ഭാരവാഹികളും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

40 വർഷം പിന്നിടുന്ന ബഹറിൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി അതിന്റെ റൂബ്ബി ജൂബ്ബിലി ആഘോഷിക്കുന്ന അവസരത്തിൽ പുനർ നിർമ്മിച്ച പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും, ആകമാന യാക്കോബായ സുറിയാനി സഭയുടെ ദൃശ്യ തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവായുടെ പ്രഥമ അപ്പോസ്തോലിക സന്ദർശവും നവംബർ 20 മുതൽ 24 വരെ തീയതികളിൽ ആയാണ് നടക്കുന്നത്.